Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എസ്മ; നഴ്‌സസ് അസോസിയേഷന്‍ യോഗം ഇന്ന് തൃശൂരില്‍

തൃശൂർ: ശമ്പളവർധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ നഴ്സുമാർ നടത്തുന്ന സമരത്തിനെതിരെ എസ്മ ( അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ നഴ്സസ് അസോസിയേഷന്റെ സംസ്ഥാന സമിതി യോഗം ഇന്ന് തൃശൂരിൽ ചേരും. രാവിലെ 11 മണിക്കാണ് യോഗം. ഏത് രീതിയിലുള്ള നിയമനടപടിയായിരുന്നാലും സമരവുമായി സംഘടന മുന്നോട്ടു പോവുമെന്ന് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഇത് ജീവിത സമരമാണ് ഇതല്ലാതെ തങ്ങൾക്ക് മറ്റ് മാർഗ്ഗങ്ങളില്ല. എസ്മ പ്രയോഗിച്ചാൽ ജയിലിൽ കിടക്കാൻ തയ്യാറാണെന്നും അവർ പറഞ്ഞു. കുറഞ്ഞത് 20000 രൂപയെങ്കിലും മാസശമ്പളമായി ലഭിക്കണമെന്ന നിലപാടിലാണ് നഴ്സുമാർ. നിയമനടപടിയുണ്ടായാൽ എന്ത് നിലപാട് സ്വീകരിക്കണമെന്നും സമരത്തിന്റെ ഭാവി എന്തായിരിക്കണം തുടങ്ങിയ വിഷയങ്ങളും ഇന്നത്തെ യോഗത്തിൽ ചർച്ചയായേക്കും. നഴ്സുമാരുടെ ആവശ്യങ്ങളോട് യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ. സർക്കാർ തീരുമാനമനുസരിച്ചുള്ള ശമ്പളവർധനയ്ക്ക് തയ്യാറാണെന്നും അതിൽ കൂടുതൽ അനുവദിക്കാൻ കഴിയില്ലെന്നും കെപിഎച്ച്എ പ്രസിഡന്റ് മുഹമ്മദ് റഷീദ് പറഞ്ഞു. സ്വകാര്യ ആശുപത്രി ഉടമകൾ നൽകിയ ഹർജി പരിഗണിക്കവെയാണ് ആവശ്യമെങ്കിൽ നഴ്സുമാർക്കെതിരെ എസ്മ പ്രയോഗിക്കണമെന്ന നിർദ്ദേശം കോടതി മുന്നോട്ട് വെക്കുന്നത്. സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ നഴ്സുമാർ സമരം പ്രഖ്യാപിച്ചപ്പോൾ സർക്കാരും മാനേജ്മെന്റുകളും നടത്തിയ ചർച്ചയിൽ കുറഞ്ഞ ശമ്പളം 8775 രൂപയിൽ നിന്ന് 17,200 രൂപയാക്കിയിരുന്നു. എന്നാൽ സുപ്രീം കോടതി ശുപാർശചെയ്ത 27,800 രൂപ അനുവദിക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച മുതൽ അനിശ്ചിതകാല സമരം നടത്താനാണ് നഴ്സുമാരുടെ തീരുമാനം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com