Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പ്രധാനമന്ത്രിമാരുടെ വിദേശയാത്രാ വിവരം നല്‍കാന്‍ വിസമ്മതിച്ചു

ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റേയും വിദേശയാത്ര ഉൾപ്പെടെയുള്ള വിവരങ്ങൾ നല്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് വിസമതിച്ചു. ജൂൺ 16നാണ് നൂടാൻ താക്കൂർ എന്ന യുവതി വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫിസിനോട് വിവരങ്ങൾ ആവശ്യപ്പെട്ടത്. 2010നു ശേഷം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങും അതിനുശേഷം മോദിയും നടത്തിയ വിദേശയാത്രയുടെ ചെലവ് ഉൾപ്പെടെയുള്ള വിവരങ്ങൾ താക്കൂർ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി ഓഫീസ് അണ്ടർ സെക്രട്ടറി പ്രവീൺ കുമാറാണ്, താക്കൂർ ആവശ്യപ്പെട്ട വിവരങ്ങൾ വളരെ വിപുലമാണെന്ന കാരണത്തെ തുടർന്ന് നിരസിച്ചത്. എന്നാൽ, ഇത് നിഷേധിച്ച സാഹചര്യത്തിൽ ഏതറ്റം വരെ പോയാലും വിവരങ്ങൾ ശേഖരിക്കുമെന്നും താക്കൂർ അറിയിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com