Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ്: നടപടികള്‍ അസാധാരണം

തിരുവനന്തപുരം: മഞ്ചേശ്വത്ത് കള്ളവോട്ട് സംബന്ധിച്ച നിയമ പോരാട്ടാം അസാധാരണം. കാരണം സുരേന്ദ്രൻ സമർപ്പിച്ച പരാതി പ്രകാരം ഇതിൽ വിദേശത്തുണ്ടായിരുന്നു എന്ന് പറയുന്ന 26 പേരിൽ 20 വോട്ടർമാരുടെ പേരിലും കള്ളവോട്ട് നടന്നു എന്ന കണ്ടെത്തി. ഈ 20 പോരുടെ കാര്യത്തിൽ മാത്രം വ്യക്തത വന്നാൽ പോര. ഇവർ കോടതിയിൽ ഹാജരാകുന്ന സാഹചര്യം കൂടി വേണം. ഇതുവരെ മുന്നുപേരാണ് കോടതിയിൽ ഹാജരായിട്ടുള്ളത്. ഇതിൽ രണ്ടുപേർ വോട്ടുരേഖപ്പടുത്തിയെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. മറ്റൊരാൾ വോട്ട് ചെയ്തിട്ടില്ല എന്നും അറിയിച്ചു. 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ സുരേന്ദ്രനെ അബ്ദു റസാഖ് പരാജയപ്പടുത്തിയത്. അതിനാൽ ഈ കണക്കിന് അപ്പുറത്തേക്ക് പോകുന്ന തരത്തിൽ കള്ളവോട്ട് നടന്നു എന്ന് തെളിയിച്ചാൽ മാത്രമെ തിരഞ്ഞെടുപ്പ് അസാധുവാക്കാനുള്ള തീരുമാനം കോടതി എടുക്കാൻ സാധ്യതയുള്ളു. എന്നാൽ പുറത്തുവരുന്ന വാർത്തകൾ പ്രകാരം ലീഗിന്റെ എംഎൽഎ അബ്ദുറസാഖ് രാജിവെച്ചാലും നിയമപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പ്രധാനമായും രണ്ട് കാര്യങ്ങളാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്. കൃതിമം കാണിച്ചാണ് അബ്ദുൾ റസാഖ് ജയിച്ചത് എന്നതിനാൽ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിച്ച നടപടി റദ്ദാക്കുക. തന്നെ ജേതാവായി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യം മാത്രമാണ് സുരേന്ദ്രൻ ഉന്നയിച്ചിരുന്നതെങ്കിൽ അബ്ദുറസാഖ് രാജിവെക്കുന്നതോടെ കേസ് അവസാനിക്കുമായിരുന്നു. എന്നാൽ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കൂടി സുരേന്ദ്രൻ ഉന്നയിച്ചിട്ടുള്ളതിനാൽ ഇക്കാര്യത്തിലൊരു തീരുമാനത്തിലേക്ക് കോടതിക്ക് എത്തേണ്ടതായി വരും. ലീഗ് എംഎൽഎയുടെ വിജയം അസാധുവാണെന്ന തീരുമാനത്തിലേക്ക് കോടതി എത്തിയാൽ തന്നെ രാജി വെച്ചു എന്ന ഒറ്റക്കാരണം കൊണ്ട് സുരേന്ദ്രൻ നൽകിയ കേസ് ഒഴിവാകുകയോ ഇതിന്റെ മറ്റ് നടപടികൾ ഇല്ലാതാകുകയോ ചെയ്യില്ല. ഇതാണ് നിയമ വിദഗ്ദർ നൽകുന്ന സൂചന. എംഎൽഎയെ രാജിവെപ്പിച്ച് കേസിൽ നിന്ന് തലയൂരാൻ സാധിക്കില്ലെന്നും നിയമ വിദഗ്ദർ പറയുന്നു. നിയമപോരാട്ടം അങ്ങനെ അവസാനിക്കില്ല. മാത്രമല്ല ചിലപ്പോൾ വോട്ടിങ് മെഷിനിൽ ആർക്കാണ് വോട്ട് ചെയ്തത് എന്ന് കണ്ടെത്തേണ്ടതായുണ്ട്. ഇതിനായി വോട്ടിങ് മെഷിൻ ഡീ കോഡിങ് ചെയ്യേണ്ടതായുണ്ട്. രാജ്യത്ത് ആദ്യമായി വോട്ടിങ് മെഷിൻ ഡീ കോഡിങ് നടന്നത് കേരളത്തിലാണ്. ഇരവിപുരം മണ്ഡലത്തിലാണ് ഇത്തരത്തിൽ ഡീ കോഡിങ് നടന്നത്. എ.എ അസീസിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ലീഗ് സ്ഥാനാർഥിയായ അഹമ്മദ് കബീറാണ് കോടതിയെ സമീപിച്ചത്. കെ സുരേന്ദ്രൻ സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് അഹമ്മദ് കബീറും അന്ന് ഉന്നയിച്ചത്. ഇത് തെളിയിക്കാൻ ഡീ കോഡിങ് നടത്തിയെങ്കിലും വാദങ്ങൾ തെളിയിക്കാൻ അഹമ്മദ് കബീറിന് സാധിച്ചില്ല.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com