Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പറമ്പിക്കുളം - ആളിയാര്‍ കരാര്‍: തമിഴ്‌നാടിന് എതിരെ കേരളം സുപ്രീംകോടതിയിലേക്ക്

തിരുവനന്തപുരം: പറമ്പിക്കുളം- ആളിയാർ കരാറിൽ തമിഴ്നാടിന്റെ കരാർ ലംഘനം ഉന്നയിച്ച് കേരളം സുപ്രീംകോടതിയിൽ ഇടക്കാല ഹർജി നൽകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം ഇതിനായി എജിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. നടപ്പുജലവർഷത്തിലും കരാർ ലംഘനമുണ്ടായി എന്നാണ് പരാതി. കുരിയാർകുറ്റി - കാരാപ്പുഴ പദ്ധതിയിൽ ബദൽ സംവിധാനമുണ്ടാക്കുന്നതിൽ സമഗ്രപഠനം നടത്താനും യോഗം തീരുമാനിച്ചു. 30 വർഷത്തിലൊരിക്കൽ കരാർ പുതുക്കേണ്ട പറമ്പിക്കുളം- ആളിയാർ കരാർ കാലാവധി തീർന്ന് മറ്റൊരു 30 വർഷം കൂടി പിന്നിട്ടിട്ടും നടപടികൾ ഇല്ലാത്ത സ്ഥിതിയാണ്. മുല്ലപ്പെരിയാർ, പറമ്പിക്കുളം - ആളിയാർ, കാവേരി തുടങ്ങി അന്തർ സംസ്ഥാന നദീജല കരാറുകളുടെ സമഗ്രമായ അവലോകനത്തിനും കേരളത്തിന്റെ താത്പര്യസംരക്ഷണത്തിനുള്ള ദീർഘകാല പദ്ധതികൾ ആലോചിക്കാനുമായുള്ള യോഗമാണ് ഇന്ന് കൂടിയത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com