Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ശ്രീലങ്കയെ തകര്‍ത്ത് പാകിസ്താന്‍ സെമിയില്‍, ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

കാർഡിഫ്: ചാമ്പ്യൻസ് ട്രോഫിയിലെനിർണായക മത്സരത്തിൽ ശ്രീലങ്കയെ മൂന്ന് വിക്കറ്റിന് തകർത്ത് പാകിസ്താൻ സെമിഫൈനലിൽ ഇടം നേടി . 237 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താൻ 44.5 ഓവറിൽ ലക്ഷ്യം കണ്ടു. ഇതോടെ 2017 ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ ലൈനപ്പായി. ഗ്രൂപ്പ് എയിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായ ഇംഗ്ലണ്ടും രണ്ടാം സ്ഥാനക്കാരായി ബംഗ്ലാദേശും സെമി ഉറപ്പിച്ചിരുന്നു. ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരങ്ങൾ വീതം ജയിച്ച് ഇന്ത്യയും പാകിസ്താനും നാല് പോയിന്റുകൾ വീതം നേടിയെങ്കിലും മികച്ച നെറ്റ് റേറ്റിന്റെ ബലത്തിൽ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടെ നാല് വിക്കറ്റുകളാണ് ആറ് റൺസ് നേടുന്നതിനിടെ പാക് ബൗളർമാർ വീഴ്ത്തിയത്. എട്ടാം വിക്കറ്റിലെ ചെറുത്ത് നിൽപ്പായിരുന്നു ലങ്കയെ പൊരുതാവുന്ന സ്കോറിലേക്കെത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 11.2 ഓവറിൽ ഒന്നിന് 74 എന്ന ശക്തമായ നിലയിൽ നിന്ന് 25.4 ഓവറിൽ ഏഴിന് 162 എന്ന നിലയിലേക്ക് കൂപ്പു കുത്തി. എന്നാൽ ആറാമനായിറങ്ങിയ സർഫറാസ് അഹമ്മദിന്റെ (79 പന്തിൽ 61 റൺ) സമയോജിത പ്രകടനം പാകിസതാനെ വിജയത്തിലേക്ക് നയിച്ചു. 36 പന്തിൽ 50 റൺസ് നേടിയ ഓപ്പണർ ഫഖാർ സമാന്റെ പ്രകടനവും നിർണായകമായി. 26 റൺസ് സ്കോർ ബോർഡിലെത്തിയപ്പോൾ ശ്രീലങ്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത് ഗുണതിലക പുറത്തായി. പിന്നീട് രണ്ടാം വിക്കറ്റിൽ കുശാൽ മെൻഡിസ് ഓപ്പണർ ഡിക്ക്വെല്ലയുമായി 56 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മെൻഡിസ് പുറത്തായതിന് ശേഷം ക്രീസിലെത്തിയ ചണ്ഡിമൽ നേരിട്ട രണ്ടാം പന്തിൽ ഫഹീം അഷ്റഫിന് അന്താരാഷ്ട്ര ഏകദിനത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ചു. ഇതോടെ ലങ്ക 83ന് മൂന്ന് എന്ന അവസ്ഥയിലായി. Teams chasing have won 12 out 17 ODIs in Cardiff. PAK chased 300+ here last year. But a pressure of knockout match could make it interesting — Mazher Arshad (@MazherArshad) June 12, 2017 എന്നാൽ നാലാം വിക്കറ്റിൽ നിരോഷൻ ഡിക്ക്വെല്ലയും എയ്ഞ്ചലോ മാത്യൂസും കൂടി ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. ഇരുവുരം 78 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ലങ്കയെ 150 റൺസ് കടത്തി. തുടർന്ന് വീണ്ടും തകർച്ചയിലേക്ക് വീഴുകയായിരുന്നു ലങ്ക. മുഹമ്മദ് ആമിറാണ് ഇതിന് തുടക്കം കുറിച്ചത്. എയ്ലോ മാത്യൂസിനെ പുറത്താക്കി ടൂർണ്ണമെന്റിലെ തന്റെ ആദ്യ വിക്കറ്റ് സ്വന്തമാക്കിയ ആമിർ ഡിക്ക്വെല്ലയുടെ ചെറുത്ത്നിൽപ്പ് 73 റൺസിലവസാനിപ്പിച്ചു. ഈ രണ്ടു വിക്കറ്റിനിടയിൽ ഡിസിൽവയെ ജുനൈദ് ഖാനും പറഞ്ഞയച്ചു. ഒരു റൺസെടുത്ത പെരേരയെും ജുനൈദ് ഖാന്റെ ഇരയായി. തുടർന്ന് എട്ടാം വിക്കറ്റിൽ അസേല ഗുണരത്നേ-സുരംഗ ലക്മൽ കൂട്ടുകെട്ടാണ് 200 കടക്കുക എന്ന ലക്ഷ്യം ശ്രീലങ്കയ്ക്ക് സാധ്യമാക്കിയത്. 43ാം ഓവറിൽ സ്കോർ 200 എത്തുമ്പോൾ 33 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. 26 റൺസ് നേടിയ സുരംഗ ലക്മലിനെ ഹസൻ അലി പുറത്താക്കിയപ്പോൾ 46 റൺസ് കൂട്ടുകെട്ട് അവസാനിക്കുകയായിരുന്നു. ഗുണരത്നയെ(27) ഹസൻ അലി പുറത്താക്കി. പാകിസ്താനായി ജുനൈദ് ഖാൻ , ഹസൻ അലി എന്നിവർ മൂന്ന് വിക്കറ്റും മുഹമ്മദ് ആമിർ രണ്ട് വിക്കറ്റും നേടി. 10 ഓവറിൽ മൂന്ന് മെയ്ഡൻ ഓവറെറിഞ്ഞ ജുനൈദ് 40 റൺസാണ് വഴങ്ങിയത്. ജൂൺ 14 ബുധനാഴച നടക്കുന്ന ഒന്നാം സെമിഫൈനലിൽ തോൽവിയറിയാതെ എത്തിയ ഇംഗ്ലണ്ടിനെയാകും പാകിസ്താൻ നേരിടുക. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം സെമിഫൈനൽ വ്യാഴാഴ്ച നടക്കും. ജൂൺ 18 ഞായറാഴ്ചയാണ് ഫൈനൽ മത്സരം.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com