Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
യു.പിയില്‍ ഒരു 'പാക് അധിനിവേശ കശ്മീര്‍'

ഫോട്ടോ: കടപ്പാട് ഹിന്ദുസ്ഥാൻ ടൈംസ് കാൺപൂർ: അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഉത്തർപ്രദേശിലെ സിമ്രാൻപൂർ ഗ്രാമത്തിന്റെ പേര് പാക് അധിനിവേശ കശ്മീർ(പിഒകെ) എന്നാക്കി മാറ്റുന്നു. ഗ്രാമവാസികളാണ് അധികൃതരുടെ കണ്ണ് തുറപ്പിക്കാൻ ഈ വേറിട്ട പ്രതിഷേധം പരീക്ഷിക്കാൻ ഒരുങ്ങുന്നത്. വൈദ്യുതിയോ, നല്ല റോഡുകളോ, സ്കൂളോ, ഡിസ്പെൻസറിയോ ഒരു സൗകര്യങ്ങളും ഈ ഗ്രാമത്തിലില്ല. ഗ്രാമത്തിൽ ആകെയുള്ളത് ഒരു ഹെഡ് പമ്പ് മാത്രമാണ്. അതാകട്ടെ ഇപ്പോൾ കന്നുകാലികളെ കെട്ടാൻ ഉപയോഗിക്കുകയാണ്. എട്ട് വർഷം മുമ്പ് പ്രവർത്തനരഹിതമായ പമ്പ് ഇതുവരെയും നന്നാക്കിയിട്ടില്ല. ഗ്രാമത്തിൽ വൈദ്യുതിയും, വെള്ളവും, നല്ല റോഡുകളും എത്തുന്നത് വരെ ഗ്രാമത്തെ പാക് അധിനിവേശ കശ്മീർ എന്നായിരിക്കും തങ്ങൾ പറയുകയും കുറിക്കുകയുമെന്നും ഗ്രാമവാസികൾ പറയുന്നു. 800 പേരാണ് ഗ്രാമത്തിലുള്ളത്. ഏറെ ചർച്ചകൾക്കൊടുവിലാണ് പേര് മാറ്റിയുള്ള പ്രതിഷേധത്തിന് ഗ്രാമവാസികൾ ഒന്നടങ്കം തീരുമാനിച്ചത്. ബിജെപി എം.എൽ.എ അഭിജീത്ത് സിങ് സംഗയെ സമീപിച്ച് പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഒരുനടപടിയുമുണ്ടായില്ല. ഇതിന് മുൻപത്തെ എസ്.പി എം.എൽ.എയും ഇവരുടെ ആവശ്യത്തിന് ചെവികൊടുത്തില്ല. സമീപത്ത് ഒരു ഊർജനിലയമുണ്ടെങ്കിലും 70 വർഷമായി ഇവിടുത്തെ വീടുകളിൽ കറണ്ടില്ല. കാലവർഷം എത്താറായി. ഗ്രാമത്തിൽ ആകെ 30 പേർക്ക് മാത്രമാണ് റേഷൻ കാർഡുള്ളത്. കാർഡുള്ളവർക്ക് പോലും റേഷൻകടയിൽ നിന്ന് മണ്ണെണ്ണയും കിട്ടുന്നില്ല. വൈദ്യുതിയുമില്ല, മണ്ണെണ്ണയും തരില്ല എന്നതാണ് സ്ഥിതിയെന്ന് ഗ്രാമവാസി പറയുന്നു. സൗകര്യങ്ങളുടെ പരിമിതി കാരണം ഈ ഗ്രാമത്തിലെ യുവാക്കൾക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ കിട്ടാസ്ഥിതിയാണ്. പെൺമക്കളുള്ള മാതാപിതാക്കളാകട്ടെ ഈ ഗ്രാമവാസിയാണെന്ന് അറിയുന്നതോടെ വിവാഹ ആലോചനയിൽ നിന്ന് തന്നെ പിന്മാറുകയാണ്. ഇത് കാരണം വിവാഹം കഴിക്കാത്ത നിരവധി പേരുണ്ട് ഗ്രാമത്തിൽ. രാഷ് ട്രീയ നേതാക്കൾ തങ്ങളെ പാക് അധിനിവേശ കശ്മീർ പ്രചാരണത്തിലേക്ക് തള്ളിവിടുകയായിരുന്നുവെന്നും ഇവർ പറയുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com