Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഒറ്റ രാത്രി കൊണ്ട് ജാക് മാ സമ്പാദിച്ചത് 18,200 കോടി

ഏഷ്യയിലെ ധനികരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ജാക് മാ. ചൈനീസ് ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമാണ് അദ്ദേഹം. ആലിബാബയുടെ വരുമാനവളർച്ചാ ലക്ഷ്യം ഉയർത്തിയതോടെ ഓഹരി വില കഴിഞ്ഞ ദിവസം കുതിച്ചുയർന്നു. ഇതോടെ, അദ്ദേഹത്തിന്റെ ആസ്തിയിൽ ഒറ്റദിവസം കൊണ്ട് 280 കോടി ഡോളറിന്റെ (18,200 കോടി രൂപ) വളർച്ചയുണ്ടായി. ഈ വർഷം അദ്ദേഹത്തിന്റെ സമ്പത്തിൽ 850 കോടി ഡോളറിന്റെ വർധനയാണ് ഉണ്ടായത്. ഇതോടെ, 4,180 കോടി ഡോളറിൽ (ഏതാണ്ട് 2.71 ലക്ഷം കോടി രൂപ) എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ആസ്തി മൂല്യം. ഇതോടെ ലോക സമ്പന്നരിൽ പതിനാലാമത്തെ സ്ഥാനത്തെത്തിയിരിക്കുകയാണ് ഈ അമ്പത്തിരണ്ടുകാരൻ. ഈ സാമ്പത്തികവർഷം കമ്പനിക്ക് 45-49 ശതമാനം വരുമാന വർധനയുണ്ടാകുമെന്ന അനുമാനം പുറത്തുവന്നതോടെ ആലിബാബയുടെ ഓഹരി വില 13 ശതമാനം ഉയർന്ന് റെക്കോഡ് ഉയരത്തിലെത്തി. ഇതാണ് ജാക് മായുടെ ആസ്തി ഉയരാൻ ഇടയാക്കിയത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com