Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നിയമം വരുന്നു, ഗംഗ മലിനമാക്കുന്നവര്‍ക്ക് ഏഴുവര്‍ഷം തടവ്

ന്യൂഡൽഹി: ഗംഗാനദിയെ മലിനമാക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുന്നതിനുള്ള നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ. ഏഴ് വർഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള ബില്ലിന്റെകരട് കേന്ദ്ര സമിതി തയ്യാറാക്കിയതായാണ് റിപ്പോർട്ട്. ഗംഗ ദേശീയ നദി ബിൽ 2017 അനുസരിച്ച് ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തിൽകുഴികളുണ്ടാക്കുക, അനുവാദമില്ലാത്ത ജട്ടികൾ നിർമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിയമലംഘനത്തിന്റെ പട്ടികയിൽ വരും. ഉത്തരാഘണ്ഡ് ഹൈക്കോടതി, ഗംഗാനദിയെ ഒരു ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യക്തിയുടെ അവകാശാധികാരങ്ങൾ ഗംഗാനദിക്ക് ലഭ്യമാകും. ഇതിന്റെ ഭാഗമായാണ് നദീസംരക്ഷണത്തിന് കൂടുതൽ ഊന്നൽ നൽകിക്കൊണ്ട് നിയമനിർമാണവും നടത്തുന്നത്. ഗംഗാനദിയിൽനിന്ന് ഒരു കിലോമീറ്റർ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങൾ ജലസംരക്ഷിതമേഖലയായി പ്രഖ്യാപിക്കണമെന്നും ബില്ലിന്റെ കരട് തയ്യാറാക്കിയ ജസ്റ്റിസ് ഗിരിധർ മാളവ്യ അധ്യക്ഷനായ സമിതി ശുപാർശചെയ്യുന്നു. ബിൽ പാസായതിനു ശേഷം ആറുമാസത്തിനുള്ളിൽ ഇതിനാവശ്യമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണമെന്നും നിർദ്ദേശമുണ്ട്. ബില്ലിന്റെ കരട് കേന്ദ്രസർക്കാർ ജലവിഭവ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ബില്ലിന് അന്തിമരൂപം നൽകുന്നതിനുമുമ്പ് മറ്റൊരു വിദഗ്ധസമിതി കരട് പരിശോധിക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്യും. ഗംഗാനദിയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുമായും കേന്ദ്രസർക്കാർ ചർച്ച നടത്തും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com