Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബോട്ടില്‍ ഇടിച്ച കപ്പലില്‍ പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന

കൊച്ചി: മീൻപിടിത്ത ബോട്ടിൽ ഇടിച്ചതിനെത്തുടർന്ന് തടഞ്ഞുവച്ച വിദേശ ചരക്കു കപ്പലിൽ അധികൃതരുടെ പരിശോധന. ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങും കോസ്റ്റൽ പോലീസുമാണ് കപ്പലിൽ പരിശോധന നടത്തുന്നത്. കപ്പലിന്റെ ക്യാപ്റ്റനേയും ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്തേക്കും. അതിനിടെ, ബോട്ട് തകർത്തത് കപ്പൽ തന്നെയെന്ന് സ്ഥിരീകരിക്കാൻ ശാസ്ത്രീയ പരിശേധനകൾ വേണ്ടിവരുമെന്ന് മെർക്കന്റൈൽ മാരിടൈം ഡിപ്പാർട്ട്മെന്റ് പറഞ്ഞു. ഇസ്രയേലിൽ നിന്ന് ചൈനയിലേക്ക് വളവുമായി പോയ പനാമ രജിസ്റ്റേഷനുള്ള ആംബർ എൽ എന്ന കപ്പലാണ് കൊച്ചി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കാർമൽ മാത എന്ന ബോട്ടിൽ ഇടിച്ചത്. 28 ജീവനക്കാരുള്ള കപ്പലിന്റെ കപ്പിത്താൻ ഗ്രീസുകാരനാണ്. ജീവനക്കാരിൽ രണ്ടു സെക്യൂരിറ്റിക്കാർ ഇന്ത്യക്കാരാണെന്നാണ് വിവരം. സാങ്കേതികവും നിയമപരവുമായ തടസങ്ങളുള്ളതിനാൽ കപ്പൽ തുറമുഖത്ത് അടുപ്പിക്കാൻ സാധിച്ചിട്ടില്ല. 28,000 ടൺ വളമാണ് കപ്പലിലുള്ളത്. കപ്പലിന്റെ ഡ്രാഫ്റ്റ് 11.75 മീറ്ററാണ്. കൊച്ചി തുറമുഖത്തിന് 11 മീറ്റർ മാത്രമാണ് ആഴം. 13 മീറ്ററെങ്കിലും ആഴമുള്ള ബെർത്തിൽ മാത്രമേ കപ്പൽ അടുപ്പിക്കാനാകൂ. കപ്പലിന്റെ ഭാരം കുറച്ചാൽ ഡ്രാഫ്റ്റ് കുറയുമെങ്കിലും ഇക്കാര്യത്തിൽ സങ്കീർണതകൾ നിലനിൽക്കുകയാണ്. കപ്പലിലെ ചരക്ക് കൈകാര്യം ചെയ്യുന്ന ഏജൻസിയുടെ അനുമതിയോടെ മാത്രമേ ഇക്കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളൂ. നിയമപരമായ പ്രശ്നങ്ങളും ഇതിന് തടസമായി വന്നേക്കാം. സംഭവത്തിൽ തീരദേശ പോലീസിന്റെ ഫോർട്ടുകൊച്ചി സ്റ്റേഷനിൽ ഐ.പി.സി. 304 വകുപ്പുപ്രകാരം എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. എന്നാൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് ഇതുവരെ കപ്പലിലേക്ക് പ്രവേശിക്കാൻ സാധിച്ചിട്ടില്ല.കപ്പലിൽ വേഗത്തിൽ പരിശേധന നടത്താൻ സാധിച്ചില്ലെങ്കിൽ തെളിവുകൾ നഷ്ടപ്പെടാനിടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യങ്ങളിൽ താമസമുണ്ടാകുന്നത് തെളിവ് നഷ്ടപ്പെടാനിടയാക്കും. കപ്പലിലെ ലോഗ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ജീവനക്കാർ തിരിമറികൾ നടത്താനും സാധ്യതയുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com