Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കര്‍ണാടക ബന്ദ് ഭാഗികം: സ്‌കൂളുകള്‍ അടക്കമുള്ളവ പ്രവര്‍ത്തിക്കുന്നു

ബെംഗളൂരു: കർണാടകത്തിൽ കന്നട സംഘടനകൾ ആഹ്വാനം ചെയ്ത 12 മണിക്കൂർ ബന്ദ് ഭാഗികം. ബെംഗളൂരുവിൽ സ്കൂളുകൾ അടക്കമുള്ളവ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ബി.എം.ടി.സി ബസ്സുകളും മെട്രോയും ഓടി. സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടില്ലെന്ന് പോലീസ് കൺട്രോൾ റൂം അറിയിച്ചു. വാഹന ഗതാഗതത്തെയും ബന്ദ് ബാധിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. മൈസൂരുവിലും ബന്ദ് ഭാഗികമാണ്. സ്കൂളുകൾ പ്രവർത്തിക്കുന്നു. ബസുകൾ അടക്കമുള്ള സ്വകാര്യ വാഹനങ്ങൾ ഓടുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. മേക്കേദാട്ട്, മെഹദായി കുടിവെള്ള പദ്ധതികൾ നടപ്പാക്കുക, കർഷകരുടെ വായ്പ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കന്നഡസംഘടനകൾ തിങ്കളാഴ്ച കർണാടകയിൽ ബന്ദാചരിക്കും. കന്നഡ സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ബന്ദിന് ആഹ്വാനംചെയ്തത്. സംസ്ഥാനത്തെ രണ്ടായിരത്തോളം കന്നഡസംഘടനകൾ സമരത്തിൽ പങ്കുചേരുമെന്ന് കന്നഡ ഒക്കൂട്ട പ്രസിഡന്റ് വാട്ടാൾ നാഗരാജ് അവകാശപ്പെട്ടിരുന്നു. ചിക്കബെല്ലാപുരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിനൽകിയിട്ടുണ്ട്. ബെംഗളൂരു സർവകലാശാല പരീക്ഷകൾ മാറ്റി. എന്നാൽ, ബന്ദിൽ പങ്കെടുക്കില്ലെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും അറിയിച്ചിരുന്നു. പെട്രോൾ ബങ്കുകളും പ്രവർത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേരള ആർ.ടി.സി.യും സർവീസ് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, കർണാടക ഫിലിം ചേംബർ ബന്ദിനെ പിന്തുണയ്ക്കുന്നുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com