Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ബാധ ഒഴിപ്പിക്കല്‍ ചടങ്ങില്‍ ഗുജറാത്ത് മന്ത്രിമാര്‍ പങ്കെടുത്തുവെന്ന് ആരോപണം

അഹമ്മദാബാദ്: ബാധ ഒഴിപ്പിക്കൽ ചടങ്ങിൽ ഗുജറാത്തിലെ രണ്ട് കാബിനറ്റ് മന്ത്രിമാർ പങ്കെടുത്തുവെന്ന് ആരോപണം. ഗുജറാത്തിലെ ബൊട്ടാദ് ജില്ലയിൽ ശനിയാഴ്ച നടന്ന ചടങ്ങിന്റെ വീഡിയോ ഞായറാഴ്ച സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഗുജറാത്ത് വിദ്യാഭ്യാസ- റവന്യൂമന്ത്രി ഭൂപേന്ദ്ര സിങ് ചുടാസമ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആത്മാറാം പെർമാർ എന്നിവരാണ് വിവാദത്തിൽ കുടുങ്ങിയത്. സ്റ്റേജിൽ ഇരുന്ന് ഇവർ ബാധ ഒഴിപ്പിക്കൽ ചടങ്ങ് കാണുന്നത് വീഡിയോയിൽ വ്യക്തമാണെന്ന് പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗദ്ധാഡ നഗരത്തിലെ ഒരു ക്ഷേത്രത്തിൽ ബിജെപി പ്രാദേശിക യൂണിറ്റാണ് ചടങ്ങ് സംഘടിപ്പിച്ചത്. നൂറോളം മന്ത്രവാദികൾ സ്റ്റേജിലെത്തി മന്ത്രിമാർക്ക് ഹസ്തദാനം നൽകിയെന്നും വാർത്താ ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു. വീഡിയോ പുറത്തുവന്നതിനെ തുടർന്ന് പ്രമുഖ യുക്തിവാദി നേതാവ് ജയന്ത് പാണ്ഡ്യ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകളിൽ മന്ത്രിമാർ പങ്കെടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ആശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തു നൽകി. ദിവ്യശക്തിയെ ആരാധിക്കുന്നവരുടെ പരിപാടിയിലാണ് താൻ പങ്കെടുത്തതെന്ന് മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. അവർ അന്ധവിശ്വാസങ്ങളെ ആരാധിക്കുന്നവരല്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com