Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മിഗ് വിമാനങ്ങള്‍ക്ക് പകരം 120 പുതിയ യുദ്ധവിമാനങ്ങള്‍ ഉടന്‍

ന്യൂഡൽഹി: പഴക്കംചെന്ന മിഗ് യുദ്ധവിമാനങ്ങൾക്ക് പകരമായി പുതിയ 120 യുദ്ധവിമാനങ്ങൾ സ്വന്തമാക്കാൻ വ്യോമസേന തയ്യാറെടുക്കുന്നു. അമേരിക്ക യുടെ എഫ് -16, സ്വീഡനിൽ നിന്നുള്ള ഗ്രിപ്പൻ എന്നീ വിമാനങ്ങളാണ് വ്യോമസേന സ്വന്തമാക്കുന്നതെന്നാണ് വിവരങ്ങൾ. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ പെടുത്തി വിദേശ കമ്പനികളുടെ വിമാനങ്ങൾ ഇന്ത്യയിൽതന്നെ നിർമ്മിക്കാനാണ് നീക്കം. ഏതാണ്ട് 1.3 ലക്ഷം കോടിയുടെ ഇടപാടാണ് നടക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായുള്ള പരിശോധനകൾ ഉടൻതന്നെ വ്യോമസേനയുടെ ഭാഗത്തുനിന്നുണ്ടാകും. ഏഴുവർഷം മുമ്പുതന്നെ എഫ് 16, ഗ്രിപ്പൻ വിമാനങ്ങളിൽ വ്യോമസേന വിശദമായി പരിശോധന നടത്തിയതാണ്. 126 മധ്യദൂര മൾട്ടിറോൾ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിന്റെ ഭാഗമായിരുന്നു അത്. ഇപ്പോൾ അതിനെ മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമാക്കാനാണ് തീരുമാനം. ഇതിൽ ഏത് വിമാനമാകും സേനയുടെ ഭാഗമാകുക എന്നത് സംബന്ധിച്ച തീരുമാനം അവസാനവട്ട പരിശോധനകൾക്ക് ശേഷം തീരുമാനമാകും. ഏഴ് വർഷം മുമ്പ് നടത്തിയ പരിശോധന എഫ് -16, ഗ്രിപ്പൻ വിമാനങ്ങളെ ഒഴിവാക്കിയിരുന്നു. എഫ്-16 നെ പരിഷ്കരിക്കാൻ സാധിക്കില്ലെന്ന് കണ്ടാണ് ഒഴിവാക്കിയത്. എന്നാൽ ഇപ്പോൾ ബ്ലോക്ക് 70 എന്ന പേരിൽ ഇതിന്റെ പരിഷ്കരിച്ച പതിപ്പ് നിർമാണ കമ്പനിയായ ജെനറൽ ഡൈനാമിക്സ് നിർമിച്ചിട്ടുണ്ട്. അതേസമയം ഗ്രിപ്പൻ വിമാനത്തിൽ അത്യാധുനിക റഡാർ സംവിധാനം (എഇഎസ്എ) ഇല്ലായിരുന്നു. ഇപ്പോൾ ഇതിൽ അവ ഉൾപ്പെടുത്താൻ സ്വീഡിഷ് എയ്റോസ്പെയ്സ് തയ്യാറായിട്ടുണ്ട്. അടുത്ത വർഷത്തിനുള്ളിൽ ഏത് കമ്പനിയാണ് മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമാകുമെന്നതിൽ തീരുമാനമുണ്ടാകുമെന്നാണ് വ്യോമസേന പറയുന്നത്. വ്യോമപ്രതിരോധത്തിന്റെ നട്ടെല്ലായിരുന്ന റഷ്യൻ നിർമിത മിഗ് വിമാനങ്ങൾ കാലപ്പഴക്കം ചെന്നതാണ് പുതിയ വിമാനങ്ങൾ വാങ്ങാൻ ഇന്ത്യ നിർബന്ധിതമായത്. 2025 ഓടെ ഇവയെ സേനയിൽ നിന്ന് ഒഴിവാക്കേണ്ടി വരും.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com