Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പനാമ രേഖകള്‍: ഷെരീഫ് അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകും

ഇസ്ലാമാബാദ്: പാനമ പേപ്പർ ആരോപണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് സംയുക്ത അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകും. കണക്കിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ടാണ് നവാസ് ഷെരീഫിനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എതിരായി കേസ്. ഇതോടെ, പ്രധാനമന്ത്രിപദത്തിലിരിക്കെ അന്വേഷണ സംഘത്തിനു മുമ്പിൽ ഹാജരാകുന്ന ആദ്യത്തെ പാകിസ്താൻ പ്രധാനമന്ത്രിയാകും നവാസ് ഷെരീഫ്. ഇസ്ലാമാബാദിലെ ഫെഡറൽ ജുഡീഷ്യൽ അക്കാദമിയിൽ കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുമായി വ്യാഴാഴ്ച ഹാജരാകാനാണ് ഷരീഫിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ധനമന്ത്രി ഇഷാഖ് ദാറിനോടും അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്. പാനമ രേഖകളുമായിബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പാകിസ്താൻ സുപ്രീം കോടതി ഒരു സംയുക്ത അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഷരീഫിനെയും അദ്ദേഹത്തിന്റെ മകനെയും ആവശ്യമെങ്കിൽ മറ്റു കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നതിന് അനുമതിയും നൽകിയിരുന്നു. ഷരീഫിന്റെ മക്കളായ ഹുസ്സൈൻ നവാസ്, ഹസ്സൻ നവാസ്, ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അഡീഷണൽ ഡയറക്ടർ ജനറൽ വാജിദ് സിയ തലവനായ അന്വേഷണ സമിതിക്കുമുന്നിൽ ഹാജരായിരുന്നു. കഴിഞ്ഞ വർഷം ആദ്യമാണ് നവാസ് ഷെരീഫിനും കുടുംബത്തിനും വിദേശത്ത് സ്വത്തുക്കളുണ്ടെന്ന പാനമ രേഖകൾ പുറത്തുവന്നത്. ഷെറീഫിന്റെ നാലു മക്കളിൽ മൂന്നുപേരുടെ പേരാണ് പാനമ പേപ്പറിൽ പരാമർശിച്ചിരുന്നത്. ആരോപണങ്ങൾ ഷെരീഫും കുടുംബവും നിഷേധിച്ചിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com