Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
നീറ്റ് ഫലം പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയുടെ (നീറ്റ്) ഫലം സിബിഎസ്ഇയ്ക്ക് പ്രസിദ്ധീകരിക്കാമെന്ന് സുപ്രീം കോടതി. ഫലം പ്രഖ്യാപിക്കുന്നത് തടഞ്ഞ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നീറ്റ് ഫലപ്രഖ്യാപനം താൽക്കാലികമായി തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി മേയ് 24 ന് ഇടക്കാല ഉത്തരവിറക്കിയിരുന്നു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ കീഴ്ക്കോടതികൾ പരിഗണിക്കുന്നതും സുപ്രീംകോടതി തടഞ്ഞു. ഈ മാസം 26 ന് മുൻപ് ഫലം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ കോടതിയെ അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയ്ക്ക് ഏകീകൃത ചോദ്യപേപ്പറായിരുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ച് സമർപ്പിച്ച ഹർജിയിലായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിന് പിന്നാലെയാണ് വിഷയത്തിൽ സി.ബി.എസ്.ഇ സുപ്രീം കോടതിയെ സമീപിച്ചത്. ഫലം പ്രഖ്യാപനം സംബന്ധിച്ച് നിലനിന്ന അനിശ്ചിതാവസ്ഥ സുപ്രീം കോടതി ഉത്തരവോടെ നീങ്ങും. ഓരോ സംസ്ഥാനത്തിനും വ്യത്യസ്ത ചോദ്യ പേപ്പറുകളാണെന്നും പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടൽ. എല്ലാ സംസ്ഥാനത്തും പരീക്ഷ നടത്തിയത് ഏകീകൃത രീതിയിലല്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. എന്നാൽ, ഹർജിക്കാരുടെ ആരോപണം സിബിഎസ്ഇ നിഷേധിച്ചിരുന്നു. പ്രാദേശിക ഭാഷയിലെ ചോദ്യക്കടലാസ് ഇംഗ്ലീഷ് ഭാഷയിലെ ചോദ്യക്കടലാസുകളെക്കാൾ എളുപ്പമുള്ളതാണെന്ന ആരോപണം സിബിഎസ്ഇ തള്ളിക്കളഞ്ഞു. പ്രവേശനനടപടികൾ പൂർത്തിയാക്കാനുള്ള സുപ്രീംകോടതി ഉത്തരവ് പാലിക്കാൻ കഴിയാതെവന്നാൽ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരുമെന്ന് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. ഇതേസമയം നീറ്റ് ഒഴിവാക്കി നിലവിലുള്ള സംവിധാനപ്രകാരം പ്രവേശനം നടത്താൻ അനുമതി നൽകണമെന്നാണ് തമിഴ്നാട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com