Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
സ്വയം സേവകനായി തുടക്കം, പ്രകൃതി സ്‌നേഹിയായ മന്ത്രി

ന്യൂഡൽഹി: 2016 ൽ കേന്ദ്രമന്ത്രിസഭ പുന:സംഘടയുടെ ഭാഗമായി മന്ത്രിസഭയിലെത്തിയപ്പോൾ തീർത്തും അനുയോജ്യമായ വകുപ്പായിരുന്നു അനിൽ മാധവ് ദവെക്ക് ലഭിച്ചത്. വലിയ പരിസ്ഥിതി സ്നേഹിയായിരുന്നു ദവെ. ആർ.എസ്.എസിന്റെ സജീവ പ്രവർത്തകനായ അദ്ദേഹം നർമദ നദിയുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. Read more - കേന്ദ്ര പരിസ്ഥിതിമന്ത്രി അനിൽ മാധവ് ദവെ അന്തരിച്ചു ആർ.എസ്.എസ് പ്രവർത്തകനെന്ന നിലയിലും പാരിസ്ഥിതിക പ്രവർത്തനങ്ങൾക്കായിരുന്നു ദവെ പ്രാമുഖ്യം നൽകിയത്.നദികൾ മലിനമാക്കുന്ന വ്യവസായസ്ഥാപനങ്ങൾക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനായിരുന്നു മന്ത്രിയായ ശേഷമുള്ള ദവെയുടെ ആദ്യ തീരുമാനം. മലിനീകരണം തടയാനും ജലശ്രോതസുകൾ സംരക്ഷിക്കാനും ശക്തമായ നടപടികൾ ഉൾക്കൊള്ളുന്ന നിയമത്തിനായിരുന്നു ദവെ ശുപാർശ ചെയ്തത്. ഗംഗയടക്കമുള്ള നദികളിൽ മലിനീകരണം തടയാൻ നിരീക്ഷണ സംവിധാനമടക്കം ഒരുക്കാൻ നദികളുടെ കണക്കെടുപ്പ് നടത്താനും മന്ത്രി ഉത്തരവിട്ടിരുന്നു. ഇത് സംബന്ധിച്ച ബില്ലിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. മന്ത്രിയാകുന്നതിനു മുമ്പ് രാജ്യസഭയിലെ ജലവിഭവ കമ്മിറ്റി, വാർത്താവിനിമയ മന്ത്രാലയത്തിന്റെ ഭാഗമായ കൺസൾട്ടേറ്റീവ് കമ്മിറ്റി എന്നിവയിൽ അംഗമായിരുന്നു. 2010 മാർച്ച് മുതൽ ആഗോളതാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയുടെ പാർലമെന്ററി ഫോറത്തിലും ദവെ അംഗമായിരുന്നു. അവിവാഹിതനായ അദ്ദേഹം മധ്യപ്രദേശ് ബർണഗറിലെ ഉജ്ജയിൻ സ്വദേശിയാണ്. ഗുജറാത്തി കോളജിൽ നിന്ന് കൊമേഴ്സിൽ ബിരുദാനന്തര ബിരുദം നേടി. ഹിന്ദിയിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അമർ കണ്ഡക് ടു അമർ കണ്ഡക്, ബിയോണ്ട കോപ്പൺഹഗെൻ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.

 
 
Indias.com
Advertisement in Kerala.com, Kerala advertisements
Kerala.com
Kerala News, Kerala Tourism, Kerala Realestate, Kerala Matrimonials, Kerala Taxi
KeralaRealEstate.com
Sell / Buy properties, land, buildings, flats, houses, villas,commercial properties in kerala
Keralatravels.com
Kerala Tour Packages, Hotels, Resorts, Houseboats, Ayurveda, Taxi
Keralaevents.com
Event Management Kerala, Kerala Business Events, Kerala Upcoming Events
Keralataxi.com
Kerala Taxi, Kerala Tourism, Kerala Holidays, Tourist Cars, Cabs, Luxury vehicles
www.spoke.com
sales lead generation, US business
 
Hosted and Maintained by www.kerala.com & www.Indias.com www.Avoo.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.com Inc., USA
"Your Home, Your Town, Your World." Mail to:  info@kerala.com