Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
അവസാന പന്തു വരെ ആവേശം; ഓസീസിനെ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ച് ലങ്ക

മെൽബൺ: ഓസ്ട്രേലിയക്കെതിരായ ആദ്യ ടിട്വന്റിയിൽ ശ്രീലങ്കയ്ക്ക് ആവേശ വിജയം. അവസാന പന്ത് വരെ ജയപരാജയം മാറിമറിഞ്ഞ മത്സരത്തിൽ ഓസീസിനെ അഞ്ചു വിക്കറ്റിനാണ് ലങ്ക തകർത്തത്. ഇതോടെ മൂന്നു ടിട്വന്റികളടങ്ങിയ പരമ്പരയിൽ ശ്രീലങ്ക 1-0ത്തിന് മുന്നിലെത്തി. രണ്ടാം മത്സരം ഞായറാഴ്ച്ച ഗീലോങ്ങിലാണ്. ഓസ്ട്രേലിയ മുന്നോട്ടുവെച്ച 169 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്കയ്ക്ക് അവസാന പന്തിൽ ജയിക്കാൻ വേണ്ടിയിരുന്നത് ഒരു റണ്ണായിരുന്നു. ആ പന്തിൽ ബൗണ്ടറിയടിച്ച് കപുഗേദര ലങ്കയെ ജയിപ്പിക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ ഗുണരത്നയുടെയും 44 റൺസടിച്ച മുനവീരയുടെയും പ്രകടനവും ലങ്കയുടെ വിജയത്തിൽ നിർണായകമായി. സാംബയും ടർണറും ഓസീസിനായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. നേരത്തെ ഓപ്പണർമാരായ ആരോൺ ഫിഞ്ചിന്റെ 43 റൺസിന്റെയും ക്ലിംഗറുടെ 38 റൺസിന്റെയും ബലത്തിലാണ് ഓസ്ട്രേലിയ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസടിച്ചത്. രണ്ട് വിക്കറ്റും രണ്ട് ക്യാച്ചുമായി ലസിത് മലിംഗ ശ്രീലങ്കൻ ടീമിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കുകയും ചെയ്തു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com