Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൊട്ടാരക്കരയില്‍ ഏഴാംക്ലാസുകാരന്‌ പ്രിന്‍സിപ്പലിന്റെ ക്രൂര മര്‍ദനം

കൊട്ടാരക്കര: ഏഴാംക്ലാസ് വിദ്യാർഥിയെ സ്കൂൾ പ്രിൻസിപ്പൽ തന്റെ മുറിയിലിട്ട് ക്രൂരമായി മർദിച്ചതായി പരാതി. കൊട്ടാരക്കര കലയപുരം മാർ ഇവാനിയോസ് സ്കൂളിലാണ് സംഭവം. കൊട്ടാരക്കര സ്വദേശി ആബേലിനെയാണ് പ്രത്യേക കാരണമൊന്നുമില്ലാതെ പ്രിൻസിപ്പൽ ക്രൂരമായി മർദിച്ചത്. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആബേൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെ സ്കൂൾ വിട്ട് വീട്ടിലെത്തിയപ്പോഴാണ് ആബേലിന്റെ ശരീരത്തിൽ അടിയേറ്റ് മുറിഞ്ഞ പാട് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്തിനാണ് തന്നെ മർദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ കാരണമൊന്നും ചോദിക്കേണ്ട എല്ലാം താൻ കാമറയിൽ കാണുന്നുണ്ടെന്നായിരുന്നു പ്രിൻസിപ്പലിന്റെ മറുപടി. ആബേലിന്റെ ഇടിപ്പിന്റെ ഭാഗത്തും കാലിനുമാണ് അടിയേറ്റ് പരിക്കേറ്റത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണങ്ങളൊന്നും നടത്താൻ സ്കൂൾ പ്രിൻസിപ്പലോ അധികൃതരോ തയ്യാറായിട്ടില്ല. സംഭവം ചൈൽഡ് ലൈൻ അധികൃതരും പോലീസും അന്വേഷിച്ച് വരികയാണ്. ആബേലിനൊപ്പം മറ്റ് രണ്ടു കുട്ടികൾക്കും മർദനമേറ്റിരുന്നെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ പ്രതിഷേധിച്ച് സ്കൂളിലേക്ക് വിവിധ വിദ്യാർഥി സംഘടനകൾ മാർച്ച് നടത്തുകയാണ്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com