Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മോദിക്കുള്ളിലെ 'ഗബ്ബര്‍ സിങ്' പുറത്തുചാടി -രാഹുല്‍ ഗാന്ധി

ഫത്തേപുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ കടുത്ത വിമർശനവുമായികോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിക്കുള്ളിലെ ഗബ്ബർസിങ് പുറത്തുചാടിയിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഉത്തർപ്രദേശിലെ ഫത്തേപുരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ. വാഗ്ദാനങ്ങൾ പാലിക്കാത്ത പ്രധാനമന്ത്രിയാണ് മോദി. പ്രധാനമന്ത്രിയായപ്പോൾ മോദി ജനങ്ങൾക്ക് അച്ഛേ ദിൻ വാഗ്ദാനം ചെയ്തു. ആദ്യത്തെ രണ്ടര വർഷം ദിൽവാലെ ദുൽഹനിയ പോലെയായിരുന്നു മോദിയുടെ പ്രകടനം. എന്നാൽ രണ്ടര വർഷത്തിനു ശേഷം മോദിയ്ക്കുള്ളിലെ ഗബ്ബർ സിങ് പുറത്തുചാടിയിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഷോലെ എന്ന ചിത്രത്തിലെ കൊള്ളക്കാരൻ കഥാപാത്രമായ ഗബ്ബർ സിങ്ങിനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രസംഗം. റായ്ബറേലിയിൽ നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിലും രാഹുൽ ഗാന്ധി മോദിക്കെതിരായി ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രമേ രാജ്യത്തെ കർഷകരെ മോദി ഓർമിക്കാറുള്ളൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. റായ്ബറേലിയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കർഷകരുടെ കഷ്ടപ്പാടിലും വേദനയിലുമൊന്നും മോദിക്ക് താൽപര്യമില്ല. യുപിയിൽ ബിജെപിയുടെ സർക്കാർ വന്നാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നാണ് മോദി പറയുന്നത്. പ്രധാനമന്ത്രിയായ മോദിയ്ക്ക് കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ 15 മിനിട്ട് മതി. എന്നാൽ, പൊള്ളയായ വാഗ്ദാനങ്ങളാണ് മോദി നടത്തുന്നത്. എപ്പോഴും മോദി മേക്ക് ഇൻ ഇന്ത്യ എന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാൽ എവിടെ നോക്കിയാലും മേഡ് ഇൻ ചൈന മാത്രമാണുള്ളത്. ഉത്തർപ്രദേശിൽ കോൺഗ്രസ്-എസ്പി സഖ്യം അധികാരത്തിൽ വന്നാൽ അത് യുവാക്കളുടെ സർക്കാരായിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. #WATCH: Rahul Gandhi speaking in Raebareli on PM Narendra Modis reaction when he asked him (PM) to waive off farmers loan. #uppolls pic.twitter.com/BqmWJGEfB6 — ANI UP (@ANINewsUP) February 17, 2017

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com