Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
'ഞാന്‍ വെറുമൊരു മോഷ്ടാവല്ല, ജീപ്പില്‍ കയറില്ല': പോലീസിനോട് ശശികല

ബെംഗളൂരു:അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ എത്തിയ അണ്ണാ ഡിഎംകെ നേതാവ് ശശികല പോലീസ് ജീപ്പിൽ കയറാൻ വിസമ്മതിച്ചതായി റിപ്പോർട്ട്. ജയിലിനുള്ളിലെ കെട്ടിടത്തിലേക്ക് പോകാൻ ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോഴാണ് ശശികല ജയിൽ അധികൃതരോട് തട്ടിക്കയറിയത്. ഞാൻ വെറുമൊരു മോഷ്ടാവല്ല, ഞാനൊരു ക്രിമിനലിനെ പോലെ പോലീസ് ജീപ്പിൽ ഇരിക്കില്ല. ഞാൻ നടന്നുകൊള്ളാം -ശശികല പറഞ്ഞു. ബുധനാഴ്ച വൈകുന്നേരം ജയിലിലെത്തിയ ശശികല വളരെ അസ്വസ്ഥയും ഹതാശയുമായിരുന്നെന്ന് ജയിൽ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. സുരക്ഷാ പ്രശ്നങ്ങൾ മൂലമാണ് ശശികലയെ പോലീസ് വാഹനത്തിൽ കയറാൻ പോലീസ് നിർബന്ധിച്ചത്. പോലീസ് ജീപ്പിൽ ഇരിക്കാൻ മടിച്ച ശശികല നടന്നാണ് ജയിലിനുള്ളിലേയ്ക്ക് പോയത്. ആധുനിക സൗകര്യങ്ങളും മാംസാഹാരം അടക്കമുള്ള ഭക്ഷണവും ലഭിക്കുന്ന ക്ലാസ്-1 സൗകര്യങ്ങളുള്ള ജയിൽ മുറിതനിക്കു വേണമെന്ന് ശശികല ജയിലധികൃതരോട് ആവശ്യപ്പെട്ടിരുന്നു. മുൻപ് ജയലളിതയോടൊപ്പം ഇതേ ജയിലിൽ കഴിഞ്ഞപ്പോൾ ഈ സൗകര്യങ്ങൾ അവർക്ക് ലഭിച്ചിരുന്നു. അത് ഇത്തവണയും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അവർ ജയിലിലെത്തിയത്. എന്നാൽ പ്രത്യേക സൗകര്യങ്ങൾ വേണമെന്ന ശശികലയുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ജയിലിൽ 10/8 സെൽ ആണ് ശശികലയ്ക്ക് അനുവദിച്ചത്. അരഭിത്തിയുള്ള കക്കൂസും ഈ സെല്ലിന്റെ ഭാഗമാണ്. ഈ സെല്ലിൽ അവർക്കൊപ്പം സഹോദര ഭാര്യ ഇളവരശിയുമുണ്ടായിരുന്നു. വെള്ള സാരിയായിരുന്നു ജയിലിൽ അവരുടെ വേഷം. രാത്രിയിൽ ശശികല അൽപംപോലും ഉറങ്ങിയില്ല. ഇളവരശിയുമായി ഇടയ്ക്കെപ്പോഴോ സംസാരിച്ചതല്ലാതെ മറ്റാരോടും ഒരു വാക്കുപോലും അവർ മിണ്ടിയില്ല. ബംഗളൂരുവിലെ നിരവധി പാർട്ടി പ്രവർത്തകർ ജയിലിൽ അവരെ കാണാൻ ശ്രമിച്ചെങ്കിലും അവർ അനുവദിച്ചില്ല. തമിഴ്നാട്ടിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വാർത്തകൾ അറിയാൻ പോലും അവർ താൽപര്യം കാണിച്ചില്ലെന്ന് ജയിൽ വൃത്തങ്ങൾ പറയുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com