Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ജിയോ ഡൗണ്‍ലോഡ് സ്പീഡില്‍ വന്‍ ഇടിവ്; എയര്‍ടെല്‍ മുന്നില്‍

ന്യൂഡൽഹി: 2016 ജനുവരി മാസത്തിലെ ശരാശരി4ജി ഡൗൺലോഡ് സ്പീഡിൽ റിലയൻസ് ജിയോ നാലാംസ്ഥാനത്ത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്-TRAI) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. എയർടെൽ ആണ് ജനുവരിയിലെ 4ജി ഡൗൺലോഡിൽ ഏറ്റവും വേഗതയുള്ള നെറ്റ്വർക്ക്. ഐഡിയയും വൊഡാഫോണുമാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. ജനുവരിയിൽ തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് ഡൗൺലോഡ് സ്പീഡിൽ വൻ ഇടിവാണ് ജിയോ രേഖപ്പെടുത്തിയിരിക്കുന്നത്. 18.146 എംബി പെർ സെക്കൻഡിൽ (Mbps)നിന്ന് 8.345 Mbps ആയാണ് ജിയോയുടെ സ്പീഡ് കുറഞ്ഞിരിക്കുന്നത്. അതേസമയം, 4.447 Mbpsൽ നിന്ന് 11.862 Mbpsലേക്ക് വൻ കുതിപ്പാണ് ഒന്നാംസ്ഥാനത്തുള്ള എയർടെൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഐഡിയയും മികച്ച നേട്ടമാണ് ജനുവരിയിൽ ഉണ്ടാക്കിയത്. 5.943 Mbpsൽ നിന്ന് 10.562 Mbps. ഡിസംബറിൽ 9.666 Mbps ശരാശരി 4ജി ഡൗൺലോഡ് സ്പീഡ് ഉണ്ടായിരുന്ന വൊഡാഫോൺ നേരിയ വളർച്ച രേഖപ്പെടുത്തി. 10.301 Mbps ആണ് വൊഡാഫോണിന്റെ ജനുവരിയിലെ സ്പീഡ്. ട്രായ് ഡാറ്റ പ്രകാരം 4ജി അപ്ലോഡ് സ്പീഡിൽ ജനുവരി മാസത്തിൽ വൊഡാഫോണും (5.696 Mbps) ഐഡിയയുമാണ് (5.631 Mbps) മുന്നിൽ. എയർടെലിന്റെ അപ്ലോഡ് സ്പീഡ് ഡിസംബറിലെ 2.777 Mbpsൽ നിന്ന് 4.718 Mbps ആയപ്പോൾ ജിയോയുടെ വേഗത 3.262ൽ നിന്ന് 2.276 ആയി കുറഞ്ഞു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com