Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കാരുണ്യ പദ്ധതി നിര്‍ത്തലാക്കില്ല; വാര്‍ത്തകള്‍ വ്യാജം: ഐസക്ക്

തിരുവനന്തപുരം: പാവപ്പെട്ടവർക്ക് ചികിത്സാസഹായം നൽകുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി നിർത്തലാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മറിച്ചു വരുന്ന ചില വാർത്തകൾ വാസ്തവമല്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ചില വാർത്തകളിൽ കാണുന്നതുപോലെ ഈ പദ്ധതിയെ സ്വാഭാവികമരണത്തിനു വിട്ടുകൊടുക്കേണ്ട സാഹചര്യവും ഇല്ല. നടപ്പുവർഷം ഡിസംബർ 31 വരെ 29,270 രോഗികൾക്കായി 389 കോടി രൂപ കാരുണ്യ ധനസഹായം അനുവദിച്ചു. 2017 ഫെബ്രുവരി 9 ന് ധനവകുപ്പ് കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് 100 കോടി രൂപകൂടി അനുവദിക്കുകയുണ്ടായി. ഇതടക്കം ബഡ്ജറ്റിൽ വകയിരുത്തിയ 250 കോടിയും കൈമാറിയിട്ടുണ്ട്. ഇനി കൊടുക്കുവാനുള്ളത് 139 കോടി രൂപയാണ്. അതിനു മാർച്ച് 31 വരെ സമയമുണ്ട്. പക്ഷെ, അഞ്ചുവർഷക്കാലത്തെ യു.ഡി.എഫ് ഭരണത്തിൻകീഴിൽ കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് ആകെ നൽകിയത് 775 കോടി രൂപയാണ്. ഒരു വർഷംപോലും ബഡ്ജറ്റിൽ വകയിരുത്തിയതിനെക്കാൾ കൂടുതൽ പണം കാരുണ്യയ്ക്ക് അനുവദിച്ചിട്ടില്ല. അതുകൊണ്ട് യു.ഡി.എഫ് ഭരണം അവസാനിക്കുമ്പോൾ കാരുണ്യഫണ്ടിലേക്ക് 391 കോടിരൂപ കൊടുക്കാൻ ബാക്കിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ പദ്ധതിയെ മന്ത്രിയുടെയും സർക്കാരിന്റെയും ഔദാര്യം പോലെയാണ് മുൻസർക്കാർ കണ്ടിരുന്നത്. എന്നാൽ, ആ നില മാറ്റി അത് പൗരന്മാരുടെ അവകാശമാക്കി മാറ്റുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com