Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പി.എഫ്: അക്കൗണ്ട് ഉടമകള്‍ മാര്‍ച്ച് 31ന് മുമ്പ് ആധാര്‍ സമര്‍പ്പിക്കണം

ന്യൂഡൽഹി: ഇ പി എഫ് ഒ പെൻഷൻ പറ്റുന്നവരും പി.എഫ് അക്കൗണ്ടുള്ള തൊഴിലാളികളും മാർച്ച് 31 ന് മുമ്പ് ആധാർ നമ്പർ സമർപ്പിക്കണം. നിലവിൽ 50 ലക്ഷം പെൻഷൻകാരും നാല് കോടി പി.എഫ് വിഹിതം അടയ്ക്കുന്നവരും ഇ പി എഫ് ഒ പദ്ധതിയിലുൾപ്പെടുന്നുണ്ട്. ആദ്യം ഫെബ്രുവരി 28 വരെയായിരുന്നു ആധാർ നമ്പർ സമർപ്പിക്കാൻ നൽകിയ സമയ പരിധി. എന്നാൽ മാർച്ച് 31 വരെ സമയപരിധി നീട്ടുകയാണെന്നും 31നകം എല്ലാവരും ആധാർ നമ്പർ ലിങ്ക് ചെയ്യണമെന്നും കേന്ദ്ര പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ വി പി ജോയ് അറിയിച്ചു. ക്രയവിക്രയങ്ങൾ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് ആധാർ കാർഡ് നിർബന്ധമാക്കുന്നത്. മാത്രമല്ല രേഖകൾ ഡിജിറ്റൽ രൂപത്തിലാക്കണമെന്ന തീരുമാനം അടുത്തിടെ ഇ പി എഫ് ഒ കൈക്കൊണ്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ആധാർ നിർബന്ധമാക്കുന്നത്. അംഗങ്ങളുടെ മറ്റ് തിരിച്ചറിയൽ രേഖകളും സെർട്ടിഫിക്കറ്റുകളും ആധാറുമായി ബന്ധിപ്പിക്കാനുമാണ് സ്ഥാപനം ലക്ഷ്യം വെക്കുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com