Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കണ്ണൂര്‍ താഴെചൊവ്വയില്‍ ആക്രിക്കടയില്‍ തീപിടിത്തം

കണ്ണൂർ: കണ്ണൂർ താഴെചൊവ്വയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. റെയിൽവെ ഗേറ്റിനു സമീപത്തുള്ള ആക്രിക്കടയിലാണ് വൈകുന്നേരം 3.45ഓടെ തീപിടുത്തമുണ്ടായത്. തമിഴ്നാട് സ്വദേശി രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് കട. അഗ്നിശനമനസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. അഗ്നി ആളിപ്പടർന്നതോടൊപ്പം പഴയ സാധനങ്ങളും വാഹനങ്ങളുടെ ഭാഗങ്ങളും കൂട്ടിയിട്ടിരുന്നതിനിടയിൽനിന്ന് സ്ഫോടനവുമുണ്ടായി. ദേശീയപാതയ്ക്കും റെയിൽവേ ലൈനിനും ഇടയ്ക്കുള്ള സ്ഥലത്താണ് ആക്രിക്കട. റെയിൽവേ പാളത്തിന് ഇരുപുറവുമായി തീ പടർന്നു. കണ്ണൂരിൽനിന്നും തലശേരിയിൽനിന്നും അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. മുൻപും ഈ കടയ്ക്ക് തീപിടിച്ച് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com