Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രഘുറാം രാജന്റെ കാലത്തെ 2000 രൂപ നോട്ടില്‍ ഊര്‍ജിത് പട്ടേലിന്റെ ഒപ്പ്‌

ന്യൂഡൽഹി: 2000 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുമ്പോൾ റിസർവ് ബാങ്ക് ഗവർണ്ണർ സ്ഥാനത്ത് നിന്ന് രഘുറാം രാജൻ ഒഴിഞ്ഞിട്ടില്ലായിരുന്നെന്ന് ഹിന്ദുസ്ഥാൻ ടൈംസിന്റെ അന്വേഷണ റിപ്പോർട്ട്. നിലവിലെ ഗവർണ്ണർ ഊർജിത് പട്ടേലിന്റെ കയ്യൊപ്പാണ് 2000 രൂപ നോട്ടിലുള്ളത് എന്നാൽ രഘുറാം രാജൻ തത്സ്ഥാനത്ത് നിന്ന് ഒഴിയുന്നതിന് മുമ്പ് ഊർജിത് പട്ടേലിന്റെ ഒപ്പ് എങ്ങനെ നോട്ടിൽ വന്നു എന്നത് ആശയക്കുഴപ്പുമുണ്ടാക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് റിസർവ് ബാങ്ക് കൃത്യമായ മറുപടി നൽകിയിട്ടില്ല. റിസർവ്ബാങ്കിന്റെ രണ്ട് പ്രസ്സുകളിൽ നടത്തിയ അന്വേഷണത്തിൽനിന്ന് 2000 രൂപ നോട്ടിന്റെ പ്രിന്റിങ് ആഗസ്ത് 22ന് തുടങ്ങിയിട്ടുണ്ട്. അടുത്ത റിസർവ്ബാങ്ക് ഗവർണർ ഊർജിത് പട്ടേലാണെന്ന് സർക്കാർ പ്രഖ്യാപിച്ചതിന്റെ പിറ്റേ ദിവസമാണ് 2000 രൂപ നോട്ടിന്റെ അച്ചടിയുടെ ആദ്യം ഘട്ടം ആരംഭിക്കുന്നത്. അന്ന് രഘുറാം രാജനായിരുന്നു ഗവർണർ. സെപ്റ്റംബർ നാലിനാണ് ഊർജിത് പട്ടേൽ ഗവർണറായി ചുമതലയേൽക്കുന്നത്.ഇത് കണക്കിലെടുക്കുമ്പോൾ രഘുറാം രാജന്റെ കയ്യൊപ്പിന് പകരം ഊർജിത് പട്ടേലിന്റെ കയ്യൊപ്പ് എങ്ങനെ വന്നു എന്നതാണ് സംശയം ജനിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് റിസർവ്വ് ബാങ്കിനും ധനമന്ത്രാലയത്തിനും മെയിലുകളച്ചെങ്കിലും ഒരു കത്തിനും മറുപടിയുണ്ടായില്ലെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു. പുതിയ 500 രൂപ നോട്ടിന്റെ അച്ചടി നവംബർ 23നാണ് ആരംഭിച്ചത്. നോട്ട് അസാധുവാക്കൽ ഉണ്ടാക്കിയ ആഘാതം കൂടുതൽ രൂക്ഷമാകാൻ കാരണം 500 രൂപ നോട്ടിന്റെ വൈകിയുള്ള അച്ചടിയാണ്. രഘുറാം രാജന്റെ കാലാവധി നീട്ടാതിരിക്കാനുള്ള കാരണം നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് രഘുറാം രാജൻ അഭിപ്രായ വ്യത്യാസം അച്ചതാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ചുള്ള ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ലെന്നും ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com