Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പുറത്താക്കല്‍ നാടകം തുടരുന്നു; വിശ്വാസവോട്ട് നാളെ

ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെയിൽനിന്നുള്ള പുറത്താക്കൽ നാടകം തുടരുന്നു. ജനറൽ സെക്രട്ടറി ശശികലയെ പാർട്ടിയിൽനിന്ന് പുറത്താക്കിയതിന്റെ തുടർച്ചയായി മുഖ്യമന്ത്രി പഴനിസാമി അടക്കമുള്ളവരെ പുറത്താക്കിയതായി എഐഎഡിഎംകെ പ്രിസീഡിയം ചെയർമാൻ ഇ മധുസൂദനൻ അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ശശികലയെയും ടിടിവി ദിനകരൻ, എസ്. വെങ്കടേഷ് എന്നിവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്. ഏതാനും മണിക്കൂറുകൾക്കു ശേഷം പഴനിസാമി, ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ എം തമ്പിദുരൈ, മന്ത്രിമാരായ ഡിണ്ടിഗൽ സി. ശ്രീനിവാസൻ, പി. തങ്കമണി, സി.വി. ഷൺമുഖം, കെ. രാജു, ആർ.ബി. ഉദയകുമാർ, രാജ്യസഭാ എം.പി എ. നവനീതകൃഷ്ണൻ എന്നിവരെയും പുറത്താക്കി. പാർട്ടിയുടെ തത്വങ്ങൾക്കും ആശയങ്ങൾക്കും എതിരായി പ്രവർത്തിക്കുകയും പാർട്ടിക്ക് അപകീർത്തിയുണ്ടാക്കുകയും ചെയ്തതിനാണ് ഇവരെ പുറത്താക്കുന്നതെന്ന് മധുസൂധനൻ പ്രസ്താവനയിൽ വ്യക്തമാക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമാണ് ശശികല. അതുകൊണ്ടാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് അവരെ പുറത്താക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ടി.ടി.വി ദിനകരനെ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാക്കിയ നടപടി നിയമവിരുദ്ധമാണെന്ന് ഇ മധുസൂദനൻ പറഞ്ഞു. പാർട്ടി ഭരണഘടന പ്രകാരം അഞ്ചുവർഷം പാർട്ടി അംഗമായിരുന്ന ആളെ മാത്രമെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി നിയമിക്കാൻ കഴിയൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പഴനിസാമി നിയമസഭയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടാനിരിക്കെയാണ് പനീർശെൽവം പക്ഷം ശശികല അടക്കമുള്ളവരെ പുറത്താക്കിയിട്ടുള്ളത്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ എ.ഐ.ഡി.എം.കെ എം.എൽ.എമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. വിപ്പ് ലംഘിച്ച് വോട്ടുചെയ്യാനാണ് പനീർശെൽവം പക്ഷത്തിന്റെ തീരുമാനം. മൈലാപ്പുർ എം.എൽ.എ എം നടരാജൻ പനീർശെൽവം പക്ഷത്ത് ചേരുകയാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ അദ്ദേഹം പഴനിസാമിക്ക് അനുകൂലമായി വോട്ടുചെയ്യില്ലെന്നാണ് സൂചന. അതിനിടെ, അമ്മയുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുവേണം നാളെ വിശ്വാസ വോട്ട് ചെയ്യാനെന്ന് ഒ.പനീർശെൽവം പറഞ്ഞു. തമിഴ് രാഷ്ട്രീയത്തിൽ കുടുംബവാഴ്ച കടന്നുവരാതിരിക്കാനാണ് തന്റെ അവസാന ശ്വാസം വരെ അമ്മ ശ്രമച്ചിരുന്നത്. ചിന്തിച്ചുവേണം നാളെ വോട്ട് ചെയ്യാൻ. ആരുടെയും സമ്മർദ്ദത്തിന് വഴങ്ങി വോട്ട് ചെയ്യരുതെന്നും പനീർശെൽവം ആവശ്യപ്പെട്ടു. ഡിഎംകെ പഴനിസാമി സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്ന് ചെയർമാൻ സ്റ്റാലിൻ വ്യക്തമാക്കിയിട്ടുണ്ട്.വൈകിട്ടു ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് പഴനിസാമി സർക്കാരിനെതിരെ വോട്ടുചെയ്യാൻ തീരുമാനിച്ചത്. ആകെയുള്ള 234 സീറ്റുകളിൽ എഐഡിഎംകെയ്ക്ക് 135 എംഎൽഎമാരാണുള്ളത്. ഇതിൽ 123 പേർ ശശികലയോടൊപ്പവും 11 പേർ പനീർശെൽവത്തോടൊപ്പവുമാണുള്ളത്. ഡിഎംകെയ്ക്ക് 89, കോൺഗ്രസിന് 8, ഐയുഎംഎലിന് ഒന്ന് എന്നിങ്ങനെയാണ് ബാക്കി എംഎൽഎമാർ. ജയലളിതയുടെ മരണത്തോടെ ആർ.കെ നഗർ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 117 സീറ്റുകളാണ് ഭൂരിപക്ഷം നേടാൻ വേണ്ടത്.

 
 
Indias.com
Advertisement in Kerala.com, Kerala advertisements
Kerala.com
Kerala News, Kerala Tourism, Kerala Realestate, Kerala Matrimonials, Kerala Taxi
KeralaRealEstate.com
Sell / Buy properties, land, buildings, flats, houses, villas,commercial properties in kerala
Keralatravels.com
Kerala Tour Packages, Hotels, Resorts, Houseboats, Ayurveda, Taxi
Keralaevents.com
Event Management Kerala, Kerala Business Events, Kerala Upcoming Events
Keralataxi.com
Kerala Taxi, Kerala Tourism, Kerala Holidays, Tourist Cars, Cabs, Luxury vehicles
www.spoke.com
sales lead generation, US business
 
Hosted and Maintained by www.kerala.com & www.Indias.com www.Avoo.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.com Inc., USA
"Your Home, Your Town, Your World." Mail to:  info@kerala.com