Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
5 മിനിറ്റില്‍ റെയില്‍വേ ടൈംടേബിള്‍ ഉണ്ടാക്കാന്‍ സോഫ്റ്റ്‌വെയറുമായി ഐഐടി ഗവേഷകര്‍

മുംബൈ: റെയിൽവേ സമയപ്പട്ടിക നിർമിക്കുന്നതിന് പുതിയൊരു സോഫ്റ്റ്വെയർ ബോംബെ ഐഐടിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്തു. സങ്കീർണമായ ട്രെയിൻ സമയക്രമം ഏതാനും മിനിട്ടുകൾക്കുള്ളിൽ ഉണ്ടാക്കുന്നതിന് സഹായിക്കുന്ന സോഫ്റ്റ്വെയറാണ് ഇവർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ബോംബെ ഐഐടിയിലെ പ്രൊഫസർമാരുടെ ഒരു സംഘവും റെയിൽവെയും സംയുക്തമായാണ് ഗവേഷണ പദ്ധതി ആവിഷ്കരിച്ചത്. തുടർന്ന് രണ്ടു വർഷമായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സോഫ്റ്റ്വെയർ വികസിപ്പിച്ചെടുക്കാനായത്. നിരവധി റെയിൽവേ ജീവനക്കാർ മണിക്കൂറുകളോളം ജോലി ചെയ്തിരുന്ന സ്ഥാനത്ത് പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് എളുപ്പത്തിൽ ടൈംടേബിൾ ഉണ്ടാക്കാം.നിശ്ചയിച്ച സമയത്തിന് പകരം ട്രെയിൻ വൈകുമ്പോൾ മറ്റ് ട്രെയിനുകളുടെ സമയക്രമവും വൈകിയെത്തുന്ന ട്രെയിനും സമയക്രമം തയാറാക്കി ഒരോ സ്റ്റേഷനും കടത്തിവിടുക, അതോടൊപ്പം ക്രോസിങ്ങിന് ട്രെയിൻപിടിച്ചിടുന്നത് അടക്കമുള്ള പ്രശ്നങ്ങൾ റെയിൽവേയ്ക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ഇതിനും പുതിയ സോഫ്റ്റ് വെയർ പരിഹാരമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. സമയപട്ടിക എളുപ്പത്തിൽ നിർമിക്കാനാവും എന്നത് മാത്രമല്ല, നിലവിൽ റെയിൽവെ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരവും സോഫ്റ്റ്വെയർ നൽകുന്നുണ്ട്. ഉദാഹരണമായി, ഒരു ട്രെയിൻ കടന്നുപോകേണ്ട പാളം മാറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ, സ്റ്റേഷനിൽ ട്രെയിന് പ്ലാറ്റ്ഫോം ലഭ്യമാക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ, ട്രെയിനുകൾ വൈകി ഓടുമ്പോൾ സമയക്രമത്തിൽ വരുന്ന മാറ്റങ്ങൾ തുടങ്ങി ഓരോ ദിവസവും നിരവധി പ്രശ്നങ്ങളാണ് റെയിൽവേ ജോലിക്കാർ നേരിടുന്നത്. പുതിയ സോഫ്റ്റ്വെയർ വൈകാതെ ഇന്ത്യൻ റെയിൽവേയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഐഐടി പ്രൊഫസർ മാരിലൊരാളായ പ്രൊഫ. രംഗരാജ് പറഞ്ഞു. ഏപ്രിലിൽ ഫ്രാൻസിൽ നടക്കുന്ന റെയിൽവേ ഓപ്പറേഷൻസ് റിസർച്ച് എന്ന അന്താരാഷ്ട്ര സംഘടനയുടെ സെമിനാറിൽ പുതിയ സോഫ്റ്റ്വെയർ അവതരിപ്പിക്കുന്നുണ്ട്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com