Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കൊലപാതകത്തിന് ശേഷം വീരവാദം മുഴക്കി കൊലയാളിയുടെ പോസ്റ്റ്‌

ചണ്ഡിഗഡ്:താൻ നടത്തിയ കൊലപാതകത്തിന്റെ വീമ്പ് പറഞ്ഞും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം അവതരിപ്പിച്ചും കൊലയാളി ഫെയ്സ്ബുക്കിൽ ലൈവ് ആയി പ്രത്യക്ഷപ്പെട്ടു.25കാരനെ നഗരമധ്യത്തിൽ വെച്ച് വെടിവെച്ചു കൊന്ന വിധം വിവരിച്ചു കൊണ്ടുള്ള ഗുണ്ടാതലവന്റെ വീഡിയോയ്ക്ക് ഇതിനോടകം തന്നെ ലഭിച്ചലൈക്കുകളുടെ എണ്ണം നൂറുകണക്കിനാണ്. ഫെയ്സ്ബുക്കിലെ സുഹൃത്തുക്കളുടെ എണ്ണം കൊലപാതകത്തോടെ 2000 കവിഞ്ഞു. സാംഗ്രൂരിലെ ലോങ്കോവാളിലെ പ്രധാന ചന്തയിൽ വെച്ച് വ്യാഴാഴ്ച്ചയാണ് പർദേവ് സിങിനെ ഡൽവീന്ദർ സിങ് എന്ന ബബ്ലി രന്ദാവയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വളയുന്നത്. തലയിൽ അഞ്ച് വട്ടം നിറയൊഴിച്ചായിരുന്നു ഹർദേവിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടന്നയുടനെ മൃതദേഹത്തിനരികിൽ ബബ്ലി നൃത്തം ചെയ്തു. തങ്ങളെ പറ്റുമെങ്കിൽ പിടികൂടൂ എന്ന് പറഞ്ഞ് കൊണ്ട് പോലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ബബ്ലി ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് കൊലപാതകം നടത്തിയത്. കാശ് കടം വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് ശേഷം ഫെയ്സ്ബുക്കിൽ കൊലപാതകം നടത്തിയെന്ന വീമ്പു പറഞ്ഞു കൊണ്ട് നാല് വീഡിയോകളാണ് ബബ്ലി പോസ്റ്റ്ചെയ്തത്. കൊലപാതകം ആഘോഷിച്ചു കൊണ്ടുള്ള പാട്ടുകളും കൊലപാതകി ഫെയ്സ്ബുക്കിലൂടെ പാടി. ദൃക്സാക്ഷി വിവരണം അനുസരിച്ച്വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് സംഭവം. ബൈക്കിൽ വന്ന അഞ്ചംഗ സംഘം ഹർദേവിന്റെ നെറ്റിയിൽ തോക്ക് ചൂണ്ടി അഞ്ച് വട്ടം നിറയൊഴിക്കുകയായിരുന്നു. മൃതദേഹത്തിനു ചുറ്റും നിന്ന് നൃത്തം ചെയ്യുകയും തങ്ങളെ പിടികൂടാൻ പറ്റുമെങ്കിൽ പിടികൂടു എന്ന് പോലീസിനെ വെല്ലു വിളിക്കുകയും ചെയ്തു. ബബ്ലിക്കൊപ്പം ഉണ്ടായിരുന്നത് അമൻ സിങ്, നാൻസി, വരീന്ദർ സിങ് സുർജ എന്നിവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.പ്രതികളെ അറസ്റ്റ് ചെയ്യും വരെ കൊല്ലപ്പെട്ട മകന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് വിട്ട് നൽകില്ലെന്ന നിലപാടിലാണ് അച്ഛൻ സാജൻ സിങ്. പ്രതിയെ പിടികൂടാനുള്ള തിരച്ചിൽ ആരംഭിച്ചെന്ന് പോലീസ് ഉന്നത വൃത്തങ്ങൾ അറിയിച്ചു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com