Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
Malayalam News
ന്യൂഡൽഹി: രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ എഐഎഡിഎംകെ നേതാവ്ടി.ടി.വി. ദിനകരനെ ഡൽഹി പോലീസ് അറസ്റ്റ്ചെയ്തു. നാലു ദിവസമായി പോലീസ് ദിനകരനെ ചോദ്യം ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി വൈകിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ദിനകരൻ പോലീസിനോട് കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. ദിനകരനെതിരെ വിശ്വസനീയമായ തെളിവുകൾ ലഭിച്ചതായും ഡൽഹി പോലീസ് വൃത്തങ്ങൾ പറയുന്നു. ഏപ്രിൽ 17നാണ് ദിനകരൻ പോലീസ് പിടിയിലാകുന്നത്. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനിലക്കാരൻ വഴി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർക്ക് കോഴ വാഗ്ദാനം ചെയ്തു എന്നതാണ് കേസ്. ശശികല-പനീർശെൽവം തർക്കത്തെ തുടർന്ന് അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷൻ മരവിപ്പിച്ചിരുന്നു. ശശികല പക്ഷത്തിന് വേണ്ടിയായിരുന്നു ദിനകരൻ ചിഹ്നത്തിനായി കോഴ നൽകാൻ ശ്രമിച്ചത്. ജയലളിതയുടെ നിര്യാണത്തെ തുടർന്ന് ഒഴിവു വന്ന ആർ.കെ.നഗറിലെ ഉപതിരഞ്ഞെടുപ്പിൽ ശശികല പക്ഷത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു ദിനകരൻ. സുകേഷ് ചന്ദ്രശേഖർ എന്നയാൾ ഹൈക്കോടതി ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ദിനകരന് രണ്ടില ചിഹ്നം നൽകാമെന്ന് വാഗ്ദാനം നൽകിയത് എന്നാണ് പോലീസ് നൽകുന്ന വിവരം.
കൊച്ചി: മൂന്നാർ കൈയേറ്റമൊഴിപ്പിക്കൽ വിഷയത്തിൽ സർക്കാരിന്റെ പ്രവർത്തനത്തെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊച്ചിയിൽ മാതൃഭൂമിന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാർ വിഷയത്തിൽ സി.പി.ഐയുടെയും റവന്യുമന്ത്രിയും എടുത്ത തീരുമാനത്തിനോടൊപ്പമാണ് ജനങ്ങൾ. മൂന്നാർ കൈയേറ്റമൊഴിപ്പിക്കുന്ന കാര്യത്തിൽ മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് പാർട്ടിക്കും വ്യത്യസ്ഥമായ അഭിപ്രായമാണുള്ളതെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറിലെ വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിച്ചേ മതിയാകു. അതിനെ ഒരു ന്യായീകരണം കൊണ്ടും തടയാൻ സാധിക്കില്ല. ഒരു ഓപ്പറേഷൻ തുടങ്ങി അതിന്റെ മധ്യത്തിൽ വെച്ച് നിർത്തിയിട്ട് സർവകക്ഷി യോഗം വിളിക്കുമെന്ന് പറഞ്ഞു. യഥാർഥത്തിൽ യോഗം വിളിക്കേണ്ട തിയതിയോടുകൂടിയാണ് അക്കാര്യം പറയേണ്ടത്. അത് നിർത്തുന്ന സാഹചര്യത്തിൽ ആത്മാർഥതോടുകൂടിയാണ് യോഗം വിളിക്കുന്നതെങ്കിൽ അതിന്റെ തിയതി പറയേണ്ടതാണ്. ഒരാഴ്ചയായിട്ടും തിയതിപോലും പ്രഖ്യാപിച്ചിട്ടില്ലെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. മൂന്നാറിൽ പൊതുയോഗം വെച്ചിട്ടുണ്ട്. നിശ്ചയമായും സഹപ്രവർത്തകരുമൊന്നിച്ച് പെമ്പിളൈ ഒരുമൈയുടെ സമര കകേന്ദ്രം സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ വൻകിട കൈയേറ്റം ഒഴിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. വിഷയത്തിൽ ഞങ്ങൾ രാഷ്ട്രീയം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണം. ഇക്കാര്യത്തിൽ സത്യസന്ധവും സുതാര്യവുമായ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെങ്കിൽ പ്രതിപക്ഷം സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകക്ഷിയോഗം വിളിക്കുമെന്നു പറയുകയും അത് വിളിക്കാതിരിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ ആത്മാർഥതയെ ചോദ്യംചെയ്യുന്നതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
തൊടുപുഴ: ഒരുവർഷമാവാത്ത എസ്.ബി.ഐ. സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമ്പോൾ 1145 രൂപ പിഴ. എസ്.ബി.ഐ.യിൽ ഈ പുതുക്കിയ സർവീസ് ചാർജ് നിരക്കുകൾ ഏപ്രിൽ ഒന്നിന് നിലവിൽവന്നതാണ്. എസ്.ബി.ഐ., എസ്.ബി.ടി. ലയനം പൂർണമായതോടെ കഴിഞ്ഞ ദിവസംമുതൽ മുൻ എസ്.ബി.ടി. ശാഖകൾക്കും ഇത് ബാധകമായി. മിനിമം ബാലൻസ് തുക കുത്തനെ ഉയർത്തിയതിനുപിന്നാലെയാണ് എസ്.ബി.ഐ. ഓരോരോ നിബന്ധനകളുമായി ഇടപാടുകാരെ പിഴിയുന്നത്. ഇടപാടിന്റെ കാലയളവിൽ എപ്പോഴെങ്കിലും മിനിമം ബാലൻസ് ഇല്ലാതെയോ നിശ്ചിത തവണയിൽക്കൂടുതൽ പണം പിൻവലിച്ചോ പിഴ വന്നിട്ടുണ്ടെങ്കിൽ അതും അക്കൗണ്ട് ക്ലോസ് ചെയ്യുമ്പോൾ ഈടാക്കും. ഒരാൾ ഒരേ ബാങ്കിൽ ഒന്നിലേറെ അക്കൗണ്ടുകൾ തുടങ്ങുന്നത് അനുവദനീയമല്ല. ഇതനുസരിച്ച് ബാങ്ക് ലയനം വന്നപ്പോൾ എസ്.ബി.ടി. അക്കൗണ്ടുകൾ ക്ലോസ് ചെയ്തവർക്കും പിഴ എസ്.ബി.ഐ. നിരക്കുകൾ പ്രകാരമാണ്.
തിരുവനന്തപുരം: മന്ത്രി എം.എം. മണിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ പ്രതിപക്ഷ എംഎൽഎമാർ മുദ്രാവാക്യവുമായി രംഗത്തെത്തുകയായിരുന്നു. മണിയെ സഭയിൽ ബഹിഷ്കരിക്കുമെന്ന് യുഡിഎഫ് അറിയിച്ചു.പെമ്പിളൈ ഒരുമെ പ്രവർത്തകർക്കു നേരെ മന്ത്രി എം.എം. മണി നടത്തിയ പരാമർശത്തിൽ പ്രതിപക്ഷ എംഎൽഎമാർ സഭയിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. മന്ത്രിയെ ബഹിഷ്കരിക്കുന്നതിന്റെ ഭാഗമായി സഭയിൽ മണിയോട് ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്ന് യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ഇന്നു ചേർന്ന പാർലമെന്ററി സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. മണിക്കെതിരായ പ്രതിഷേധം ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും യോഗത്തിൽ തീരുമാനമായി. നേരത്തെ എംഎം മണിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റാതെ സർക്കാരുമായി സഹകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് നേതൃയോഗം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ന നിയമസഭയിൽ പ്രതിപക്ഷം ബഹളം വെച്ചത്. അതിനിടെ മണിയെ മന്ത്രിസ്ഥാനത്തു നിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.
മുംബൈ: അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 20 മാസത്തെ പുതിയ ഉയരം കുറിച്ചു. ചൊവ്വാഴ്ച രൂപയുടെ മൂല്യത്തിൽ 18 പൈസയുടെ നേട്ടമാണുണ്ടായത്. 64.26-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതായത് ഒരു ഡോളർ വാങ്ങാൻ 64.26 രൂപ കൊടുക്കണം. ആഗോള വിപണി ശക്തമായതിനെത്തുടർന്ന് കയറ്റുമതിക്കാരും കോർപറേറ്റുകളും വൻതോതിൽ ഡോളർ വിറ്റഴിച്ചതാണ് രൂപയ്ക്ക് ഗുണകരമായത്. 2015 ഓഗസ്റ്റ് 11-നു ശേഷമുള്ള, രൂപയുടെ മികച്ച ക്ലോസിങ്ങാണിത്. ഒരു ഡോളറിന് 64.19 രൂപയായിരുന്നു അന്ന് മൂല്യം. ഫ്രഞ്ച് തിരഞ്ഞെടുപ്പിലെ അനിശ്ചിതാവസ്ഥ ഒഴിഞ്ഞതും ആഗോള ഓഹരി വിപണികൾ ശക്തമായി നിൽക്കുന്നതും ഇന്ത്യൻ കറൻസിക്ക് ഗുണം ചെയ്തു. അമേരിക്ക-ഉത്തര കൊറിയ ബന്ധം എങ്ങോട്ടു നീങ്ങുമെന്നതാണ് കറൻസി വ്യാപാരികൾ ഇപ്പോൾ നിരീക്ഷിക്കുന്നത്.
ന്യൂഡൽഹി : ആംആദ്മി നേതൃത്വത്തെ വിമർശിച്ചുകൊണ്ട് പഞ്ചാബിൽ നിന്നുള്ള എംപി ഭഗവന്ത് മാൻ. ഒരു പ്രാദേശിക ക്രിക്കറ്റ് ടീമിനെ പോലെയാണ് പാർട്ടി പ്രവർത്തിക്കുന്നതെന്ന് പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശക്തമായ സാന്നിദ്ധ്യം കൂടിയായ അദ്ദേഹം പറഞ്ഞു. ആംആദ്മി പഞ്ചാബിൽ ചരിത്രപരമായ മണ്ടത്തരമാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ സംബന്ധിച്ചിച്ച് ഇതുവരെ പ്രത്യക്ഷ ക്രമക്കേടുകൾ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിൽ പാർട്ടിക്ക് അബദ്ധം പറ്റി. എഎപിക്ക് അധികാരത്തിലേറാൻ സാധിക്കാത്തെ പോയതിന്റെ കാരണങ്ങളാണ് ആദ്യം കണ്ടെത്തേണ്ടതെന്നും സഗ്രുർ മണ്ഡലത്തിൽ നിന്നുള്ള എംപി പറഞ്ഞു. പാർട്ടി ഹൈക്കമാന്റിലെ ചില നേതാക്കളുടെ അമിതാത്മവിശ്വാസമാണ് പഞ്ചാബിലെ തിരിച്ചടിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ തോൽവിക്ക് പാർട്ടി ഹൈക്കമാന്റ് എങ്ങനെ കാരണമായി എന്ന് അരവിന്ദ് കേജ് രിവാളിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: ലോകത്ത് ഏറ്റവും കൂടുതൽ ഭാരമുള്ള വനിത ഈജിപ്ഷ്യൻ സ്വദേശിനി ഇമാൻ അഹമ്മദ് പൂർണ ആരോഗ്യവതിയെന്ന് മുംബൈ സെയ്ഫി ആശുപത്രി അധികൃതർ. മറിച്ചുള്ള ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നും ഇമാനെ ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. ഭാരക്കുറവിനായി സെയ്ഫി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇമാൻ അഹമ്മദെങ്കിലും ഭാരം കുറഞ്ഞില്ലെന്നും ഡോക്ടർമാർ തങ്ങളെ ചതിക്കുകയാണെന്നുമുള്ള ആരോപണവുമായി കഴിഞ്ഞ ദിവസം ഇമാന്റെ സഹോദരി രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ഇമാന്റെ ആരോഗ്യം മോശമായതായും ആരോപണമുണ്ടായിരുന്നു. തുടർന്നാണ് വിശദീകരണവുമായി ആശുപത്രി അധികൃതർ തന്നെ രംഗത്തെത്തിയത്. തങ്ങൾ പ്രതീക്ഷിച്ചതിലും അത്ഭുതകരമായാണ് ചികിത്സ തുടങ്ങിയ ശേഷം ഇമാന്റെ ഭാരം കുറഞ്ഞത്. അസുഖം ഭേദമായതിന് ശേഷവും ആശുപത്രിയിൽ താമസിപ്പിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും സെയ്ഫി ആശുപത്രി സി.ഇ.ഒ ഹുഫൈസ ഷെഹാബി ചൂണ്ടിക്കാട്ടി. ഇമാന്റെ ആശുപത്രി വാസം വൈകിപ്പിക്കാനുള്ള കുടുംബത്തിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും കഴിഞ്ഞ ദിവസം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഇമാനെ ചൊവ്വാഴ്ച സി.ടി സ്കാനിങ്ങിന് വിധേയമാക്കിയിട്ടുണ്ട്. 204 കിലോഗ്രാമിൽ കൂടുതലുള്ളവരെ തങ്ങളുടെ ആശുപത്രിയിലെ സി.ടി സ്കാൻ മെഷീനിൽ കിടത്താൻ കഴിയില്ല. അതിന്റെ അർത്ഥം ചികിത്സവിജയകരമായിരുന്നുവെന്നാണെന്നും ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ.അപർണ ഗോവിൽ ഭാസ്കർ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: പ്ലസ്ടു പൊതുപരീക്ഷയിൽ അധികമാർക്ക് (മോഡറേഷൻ) നൽകുന്നത് സി.ബി.എസ്.ഇ. അവസാനിപ്പിക്കുന്നു. ഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിലാണ് ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന രീതി നിർത്തലാക്കാനുള്ള തീരുമാനം. എന്നാൽ, പരീക്ഷയിൽ ജയിക്കാൻ ചെറിയ മാർക്കിന്റെമാത്രം കുറവുള്ളവർക്ക് ഗ്രേസ് മാർക്ക് നൽകുന്നത് തുടരും. ഇത് മാർക്കുഷീറ്റിൽ പ്രത്യേകം രേഖപ്പെടുത്തണമെന്നും യോഗം നിർദേശിച്ചു. പാഠ്യേതരപ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന മാർക്ക് പരീക്ഷയ്ക്ക് ലഭിക്കുന്ന മാർക്കിനൊപ്പം ചേർക്കരുതെന്നും തീരുമാനമുണ്ട്. ഇത് ഗ്രേഡ് രൂപത്തിൽ പ്രത്യേകം നൽകണം. സങ്കീർണമായ ചോദ്യങ്ങൾക്ക് 15 ശതമാനംവരെ അധികമാർക്കാണ് നൽകുന്നത്. ഇതുമൂലം വിദ്യാർഥികൾക്ക് അർഹിക്കുന്നതിൽ കൂടുതൽ മാർക്ക് ലഭിക്കുന്നെന്ന് സി.ബി.എസ്.ഇ. കണ്ടെത്തിയിരുന്നു. തുടർന്ന് മോഡറേഷൻ അവസാനിപ്പിക്കാൻ ഡിസംബറിൽ ബോർഡ് മാനവവിഭവശേഷി മന്ത്രാലയത്തോട് അഭ്യർഥിച്ചു. നിലവിൽ 32 സ്കൂൾബോർഡുകൾ മോഡറേഷൻ എടുത്തുകളയാൻ സമ്മതിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളും ഇതിന് തയ്യാറായാൽ കോളേജ് പ്രവേശനത്തിന് ആവശ്യമായ ചുരുങ്ങിയ മാർക്ക് കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്ത അധ്യാപകർ ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യുമ്പോൾ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഇല്ലാതാക്കാനാണ് സി.ബി.എസ്.ഇ. മോഡറേഷൻ നയം കൊണ്ടുവന്നത്. എന്നാൽ, പരീക്ഷാഫലത്തിൽ ഉണ്ടാകുന്ന വർധനയുടെ പേരിൽ ഇത് വിമർശിക്കപ്പെട്ടിരുന്നു. 2008 മുതൽ 2014 വരെയുള്ള കാലയളവിൽ പ്ലസ്ടു പരീക്ഷയിൽ 95 ശതമാനവും അതിനുമുകളിലും മാർക്ക് നേടുന്നവരുടെ എണ്ണം 23 മടങ്ങ് വർധിച്ചെന്നാണ് കണക്ക്.
ബാങ്കോക്ക്: 11 മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ കൊല്ലുന്നത് ഫെയ്സ്ബുക്ക് ലൈവിൽ കാണിച്ച ശേഷം തായലൻഡ്് സ്വദേശി ആത്മഹത്യ ചെയ്തു. തായ്ലാൻഡിലെ ഫുക്കറ്റിലെ ഒരു ഹോട്ടലിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട ശേഷം വുട്ടിസാൻ വോങ്ടാലേ എന്ന 21 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. വഴക്കിന് ശേഷം കുട്ടിയെ എടുത്തുകൊണ്ട് പോയ ഇയാൾ കുട്ടിയെ ഹോട്ടൽമുറിയിൽ കെട്ടിത്തൂക്കുകയായിരുന്നു. ഫെയ്സ്ബുക്കിൽ ദൃശ്യങ്ങൾ കണ്ടയുടൻ യുവാവിന്റെ ബന്ധുക്കൽ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. എന്നാൽ പോലീസെത്തുമ്പോഴേക്കും വോങ്ടാലേയും മകളും ജീവൻ വെടിഞ്ഞിരുന്നു. പ്രാദേശിക സമയം വൈകിട്ട് 4:50 നും 4: 57നും രണ്ട് വീഡിയോകളാണ് പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് വാർത്താ ഏജൻസിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഫെയ്സ്ബുക്ക് ഖേദം പ്രകടിപ്പിക്കുകയും ദൃശ്യങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. ഇത്തരം ദൃശ്യങ്ങൾക്ക് ഒരിക്കലും ഫെയ്സ്ബുക്കിൽ സ്ഥാനമില്ലെന്ന് ഫെയ്സ്ബുക്ക് വക്താവ് പ്രസ്താവനയിൽ പറഞ്ഞു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്ന് യൂട്യൂബും അവ നീക്കിയിട്ടുണ്ട്.
മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ. സെൻസെക്സ് 83 പോയന്റ് നേട്ടത്തിൽ 30026ലും നിഫ്റ്റി 32 പോയന്റ് ഉയർന്ന് 9338ലുമെത്തി. ബിഎസ്ഇയിലെ 1202 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 483 ഓഹരികൾ നഷ്ടത്തിലുമാണ്. വിപ്രോ, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ഐടിസി, എസ്ബിഐ തുടങ്ങിയവ നേട്ടത്തിലും സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ്, മാരുതി, എൽആന്റ്ടി തുടങ്ങിയവ നഷ്ടത്തിലുമാണ്.
ന്യൂഡൽഹി: പ്രാദേശികമായി ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണുകൾക്ക് ഇറക്കുമതി ചുങ്കം ഏർപ്പെടുത്തിയേക്കും. ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്നതിനുശേഷമാകും ഇറക്കുമതി ചുങ്കം ഏർപ്പെടുത്തുക. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന സ്മാർട്ട് ഫോണുകളുടെയും ആപ്പിൽ ഐ ഫോണിന്റെയും വിലയിൽ 5-10 ശതമാനംവരെ വിലകൂടിയേക്കും. ഇലക്ട്രോണിക്, ഐടി മന്ത്രാലയങ്ങൾ ഇതുസംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെടുത്തിട്ടുള്ള ഇൻഫോർമേഷൻ ടെക്നോളജി എഗ്രിമെന്റ് ഇറക്കുമതി ചുങ്കത്തിന് തടസമാകുമോയെന്നാണ് പരിശോധിക്കുന്നത്.
കൊട്ടാരക്കര: സംസ്ഥാനത്ത് ഹയർ സെക്കൻഡറിക്ക് 20 ശതമാനം സീറ്റ് വർധന ആദ്യമേ അനുവദിച്ച സർക്കാർ ഉത്തരവ് വിദ്യാർഥികൾക്ക് ആശ്വാസമാകും. ആദ്യ അലോട്ട്മെന്റുകളിൽ സീറ്റ് ലഭിക്കാത്തവർ വലിയ തുക നൽകി മാനേജ്മന്റ് സീറ്റുകൾ വാങ്ങുന്ന പ്രവണതയ്ക്ക് തടയിടാൻ ഉത്തരവ് സഹായിക്കും. സർക്കാരിന് സാമ്പത്തികബാധ്യത വരാത്തവിധം 2017-18 അധ്യയനവർഷം എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും 20 ശതമാനം സീറ്റുവർധന അനുവദിച്ചാണ് ഉത്തരവ്. അൺഎയ്ഡഡ് സ്കൂളുകൾക്ക് ഉത്തരവ് ബാധകമല്ല. എല്ലാ അധ്യയനവർഷവും സീറ്റുവർധന അനുവദിക്കാറുണ്ടെങ്കിലും അവസാനഘട്ടത്തിൽ മാത്രമാണ് ഉത്തരവിറങ്ങാറുള്ളത്. മാനേജ്മെന്റ് സീറ്റുകളിൽ പണം നൽകി വിദ്യാർഥികൾ സീറ്റ് ഉറപ്പിച്ചുകഴിയുമ്പോഴാകും അധിക സീറ്റുകൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങുന്നത്. ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെട്ടില്ലെന്ന കാരണത്താൽ മികച്ച മാർക്ക് വാങ്ങിയ വിദ്യാർഥികൾപോലും തുടർ അലോട്ട്മെന്റുകൾക്ക് കാത്തുനിൽക്കാതെ മാനേജ്മെന്റ് സീറ്റുകളിൽ വലിയ തുക നൽകി പ്രവേശനം നേടിയിരുന്നു. സീറ്റുകളുടെ പരിമിതി ചൂണ്ടിക്കാണിച്ച നൂറുകണക്കിന് സ്കൂളുകളിൽ ഹയർ സെക്കഡറിയും അഡീഷണൽ ബാച്ചുകളും മുൻവർഷങ്ങളിൽ സർക്കാർ അനുവദിച്ചിരുന്നു. 20 ശതമാനം സീറ്റ് വർധന ഫലപ്രദമായി വിനിയോഗിച്ചാൽത്തന്നെ സംസ്ഥാനത്ത് മതിയായ എണ്ണം പ്ലസ്വൺ സീറ്റുകളുണ്ടാകും. ഇത് മറച്ചുവച്ചാണ് അധിക സ്കൂളുകളും അധിക ബാച്ചുകളും അനുവദിച്ചതെന്ന് ആക്ഷേപവും ഉയർന്നിരുന്നത്. ആവശ്യമുള്ള സ്കൂളുകൾ മാത്രം അധിക സീറ്റുകൾ സ്വീകരിച്ചാൽ മതിയെന്ന നിബന്ധന മുൻവർഷങ്ങളിലുണ്ടായിരുന്നു. പുതിയ ഉത്തരവിൽ ഇതുസംബന്ധിച്ച സൂചനകൾ ഒന്നുമില്ല. കഴിഞ്ഞ അധ്യയനവർഷം 37274 പ്ലസ്വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നതായാണ് വിവരാവകാശപ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 7451 മെറിറ്റ് സീറ്റുകളും 40657 മാനേജ്മെന്റ് സീറ്റുകളും 25166 അൺ എയ്ഡഡ് സീറ്റുകളും ഉൾപ്പെടുന്നു. സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകളിൽനിന്ന് 41634 വിദ്യാർഥികൾ സംസ്ഥാന സിലബസിലുള്ള പ്ലസ്വൺ സീറ്റുകളിൽ പ്രവേശനം നേടിയിട്ടും ഇത്രയും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 20ശതമാനം സീറ്റുവർധനയോടെ ഒരു ബാച്ചിലെ വിദ്യാർഥികളുടെ എണ്ണം 60 ആകും.
തിരുവനന്തപുരം:സ്ത്രീത്വത്തിന് അപമാനകരമായ പരാമർശം നടത്തിയ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കാൻമുഖ്യമന്ത്രി പിണറായി വിജയന് നിർദേശം നൽകണമെന്നവശ്യപ്പെട്ട്പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു. സ്ത്രീത്വത്തെഅടച്ചാക്ഷേപിക്കുന്നഅപമാനകരമായ പരാമർശം നടത്തിയ എം എം മണിക്ക് മന്ത്രി എന്ന നിലയിൽ തുടരാനുള്ളധാർമികാവകാശംനഷ്ടപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല കത്തിൽ സൂചിപ്പിക്കുന്നു. ഇത് സീതാറാംയെച്ചൂരി നേതൃത്വം നൽകുന്ന സി പി എമ്മിന്റെ പ്രഖ്യാപിത നയങ്ങളായജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക,സ്ത്രീശാക്തീകരണത്തിന്ഊന്നൽ നൽകുക, പൊതു ജീവിതത്തിൽസംശുദ്ധി നിലനിർത്തുകതുടങ്ങിയവക്ക് പൂർണമായും എതിരാണ് മന്ത്രി എം എം മണിയുടെ ഇത്തരംപരാമർശങ്ങൾ. സർക്കാർ ഉദ്യേഗസ്ഥരെ ഭീഷണിപ്പെടുത്തിഅവരുടെ കർത്തവ്യം നിർവ്വഹിക്കുന്നതിൽ നിന്ന് തടസപ്പെടുത്തി സർക്കാർ ഭൂമി കയ്യേറിയ മാഫിയയുടെ പ്രവർത്തനങ്ങളെ സഹായിക്കുക കൂടെയാണ് മന്ത്രി എം എം മണിചെയ്യുന്നതെന്നും കത്തിൽ പറയുന്നു. സ്ത്രീകളെ അടിച്ചാക്ഷേപിക്കുന്ന തരത്തിൽ മന്ത്രി എം എം മണി നടത്തിയഹീനമായ പരാമർശങ്ങൾ കേരളീയ സമൂഹത്തിൽചൂടേറിയ ചർച്ചകൾക്ക് വഴിമരുന്നിട്ട് കഴിഞ്ഞു. വലിയ അസംതൃപ്തിയാണ് എല്ലാ വിഭാഗം ജനങ്ങളിലും ഈ പരാമർശം സൃഷ്ടിച്ചിട്ടുള്ളത്.വനിതാ സംഘടനകളെല്ലാം തന്നെ അതി ശക്തമായപ്രതിഷേധമാണ് ഇതിനെതിരെ ഉയർത്തിയിരിക്കുന്നത്. സി പി എംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും, മുഖ്യമന്ത്രി പിണറായി വിജയനും മണിയുടെഅപമാനകരമായ പ്രസ്താവനയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മാത്രമല്ല മന്ത്രി എം എം മണി നേരിട്ട്തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ വെറുതെ ഒരു ഖേദ പ്രകടനം കൊണ്ട് തീരുന്നതല്ല ഈ പരാമർശത്തിന്റെ ഗൗരവവും, ആഘാതവും. സ്ത്രീത്വത്തിനെതിരെ മണി നടത്തിയ പരാമർശംഇന്ത്യൻ പീനൽ കോഡിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരംകുറ്റകരമാണ്. ഉദ്യോഗസ്ഥരെ മന്ത്രി ഭീഷണിപ്പെടുത്തിയത് ഭരണഘടനാപരമായി ഉത്തരവാദിത്വം നിറവേറ്റേണ്ട മന്ത്രിമാർ നിർബന്ധമായും പാലിക്കേണ്ടപെരുമാറ്റച്ചട്ടങ്ങൾക്ക് പൂർണ്ണമായും എതിരാണ്. നിർഭാഗ്യവശാൽ സി പി എം സംസ്ഥാന നേതൃത്വവും, മുഖ്യമന്ത്രിയും പൊതുജനരോഷം അവഗണിച്ചു കൊണ്ട് മന്ത്രി എം എം മണിയെ സംരക്ഷിക്കുകയാണ്.ഈ സാഹചര്യത്തിലാണ്സി പി എം അഖിലേന്ത്യ സെക്രട്ടറിയെന്ന നിലയിൽ സീതാറാം യെച്ചൂരി അടിയന്തിരമായി ഇടപെട്ട് മണിയെ മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്ന് രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടത്.
മൂന്നാർ: യുഡിഎഫ് ഭരിച്ച അഞ്ച് വർഷക്കാലം മൂന്നാറിൽ ഒരിഞ്ച് ഭൂമി കയ്യേറിയിട്ടുണ്ടോ എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കയ്യേറ്റം കണ്ടെത്തി ഇറക്കിവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് നിയമപരമായി ചില തടസങ്ങൾ വന്നിരുന്നു. എന്നിട്ടും തണ്ടപ്പേർ രജിസ്റ്റർ പരിശോധിക്കണമെന്ന തീരുമാനം അന്ന് റവന്യൂ വകുപ്പ് സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞസർക്കാർ കയ്യേറ്റങ്ങൾക്കെതിരെ ക്രിയാത്മകമായ നടപടികൾ എടുത്തിരുന്നു. കോടതിയുടെ ചില സ്റ്റേകളും മറ്റുമുണ്ടായിരുന്നു. അന്നത്തെ റവന്യൂ വകുപ്പ് എടുത്ത നടപടികളുടെ തുടക്കമാണ് ഇപ്പോൾ വന്നിരിക്കുന്നത്. തണ്ടപ്പേർ രജിസ്റ്റർ പരിശോധിച്ച് നടപടികളെടുക്കാൻ അന്ന് തന്നെ തീരുമാനിച്ചിരുന്നു. അതിന്റെ പരിശോധന നടക്കുമ്പോളാണ് ഇപ്പോഴത്തെ ബഹളങ്ങൾ നടക്കുന്നതെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. കേരളം പോലൊരു സംസ്ഥാനത്ത് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാവാൻ പാടില്ലായിരുന്നു. വൻകിട കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കണം. അതിന് സർക്കാരിന് എല്ലാവിധി പിന്തുണയും നൽകും. പെമ്പിളൈ ഒരുമ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്കൊപ്പമാണ് ഇന്ന് കേരളസമൂഹം. മൂന്നാറിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ കോൺഗ്രസും യുഡിഎഫും ഏറ്റെടുത്തുകഴിഞ്ഞുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിലെ വൻ പരാജയത്തിന് പിന്നാലെ ബിജെപി വിജയത്തിന് പിന്നിൽ മോദി തരംഗമല്ല മറിച്ച് വോട്ടിങ് മെഷീൻ തരംഗമാണെന്ന് ആം ആദ്മി പാർട്ടിയുടെ ന്യായീകരണം. വോട്ടിങ് മെഷീനിലെ കൃത്രിമങ്ങൾക്കെതിരെ ദേശവ്യാപക പ്രചാരണം തുടങ്ങുമെന്ന് ആം ആദ്മി പാർട്ടി നേതാവ് ഗോപാൽ റായ് പറഞ്ഞു. ഈ ഇലക് ട്രോണിക് വോട്ടിങ് മെഷീൻ തരംഗത്തിൽ നിന്ന് എങ്ങനെ മോചിതരാകാമെന്ന് രാജ്യം മുഴുവൻ ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദശാബ്ദമായി ഡൽഹിയുടെ തെരുവുകൾ വൃത്തിയാക്കാതെ ഡൽഹി കോർപറേഷനുകൾ തൂത്തുവാരി. യന്ത്രം നിങ്ങൾക്കൊപ്പമുള്ളപ്പോൾ മനുഷ്യന്റെ ഇച്ഛയ്ക്ക് യാതൊരു വിലയുമില്ല-മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഉപദേശകന്റെ ട്വീറ്റ് ഇപ്രകാരമായിരുന്നു Sweeping Delhi MCD polls without sweeping Delhis streets for a decade. When machines are with you human will is of no relevance. — Nagendar Sharma (@sharmanagendar) 26 April 2017
ഇടുക്കി: എംഎം മണിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ. മാധ്യമങ്ങൾ തന്റെ പ്രസ്താവന വളച്ചൊടിച്ചെന്നാണ് മണി പറയുന്നത്. എന്നാൽ അദ്ദേഹം തന്നെയാണ് അദ്ദേഹത്തിന്റെ പ്രസംഗം വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് സുധീരൻ പറഞ്ഞു. സ്ത്രീയെന്ന പദം ഉപയോഗിച്ചിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. പെമ്പിളൈ എന്നാൽ സ്ത്രീയെന്നല്ലേ അർത്ഥമെന്ന് അദ്ദേഹം ചോദിച്ചു. പെമ്പിളൈ ഒരുമ എന്ന സ്ത്രീ കൂട്ടായ്മയെ അടച്ചാക്ഷേപിക്കുന്നത് സ്ത്രീ വിരുദ്ധതയല്ലേ? സ്ത്രീകളെ അപമാനിക്കലല്ലേ? ഒരാൾക്കുപോലും മണി രാജിവെയ്ക്കേണ്ട എന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചെന്നൈ: പ്രതിസന്ധി രൂക്ഷമായ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇനി ശശികലയ്ക്ക് പാർട്ടി ബാനറുകളിലും നോട്ടീസിലും സ്ഥാനമില്ല. എ.ഐ.എ.ഡി.എം.കെ യുടെ ചെന്നൈയിലെ പാർട്ടി ആസ്ഥാനത്തിന് മുന്നിലെ ശശികലയുടെ ചിത്രങ്ങളടങ്ങിയ ബാനറുകളും നോട്ടീസുകളും ബുധനാഴ്ച പ്രവർത്തകർ എടുത്തുമാറ്റി. എ.ഐ.എ.ഡി.എം.കെ പളനിസ്വാമി പക്ഷവും, പനീർശെൽവം പക്ഷവും ഒന്നിക്കാനുള്ള തീരുമാനമുണ്ടായതോടെയാണ് നിലവിലെ ജനറൽ സെക്രട്ടറിയായ ശശികലയെ നോട്ടീസുകളിൽ നിന്ന് പോലും പുറത്താക്കാൻ നേതൃത്വം തീരുമാനിച്ചത്. പുതിയ നീക്കം തങ്ങൾക്ക് ഏറെ പ്രചോദനമാകുന്നുവെന്നും പ്രവർത്തകർ സന്തോഷത്തിലാണെന്നും ബാനർ നീക്കത്തെ പിന്തുണച്ച് കൊണ്ട് പനീർശെൽവം പക്ഷം മാധ്യമ ഉപദേഷ്ടാവ് കെ.സ്വാമിനാഥൻ പറഞ്ഞു. ബാനർ നീക്കത്തോടെ പാർട്ടിയുടെ പവിത്രതയെ തിരിച്ച് കൊണ്ടുവരാനായെന്ന് പനീർശെൽവം വിഭാഗം ചെയർമാൻ ഇ.മധുസൂദനനും മാധ്യമങ്ങളട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗത്തിന് കൈക്കൂലി കൊടുക്കുന്നതിനിടെ പിടിയിലായ ശശികലയുടെ മരുമകൻ ടി.ടി.വി ദിനകരനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഇരുവരെയും പാർട്ടിയിൽ നിന്ന് പൂർണമായും പുറത്തേക്ക് തള്ളി എന്ന് ചൂണ്ടിക്കാട്ടുന്ന തരത്തിലുള്ള പുതിയ നടപടികളുമായി നേതൃത്വം മുന്നോട്ട് വന്നത്.
ന്യൂഡൽഹി: ഡൽഹിയിലെ ജനങ്ങൾ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിനെ കൈവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തിരിക്കുകയാണെന്ന് സ്വരാജ് ഇന്ത്യ സ്ഥാപകൻ യോഗേന്ദ്ര യാദവ്. മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റം കാഴ്ചവെയ്ക്കുന്നതിനിടയിലാണ് മുൻ എഎപി നേതാവിന്റെ പ്രതികരണം. തിരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ അംഗീകാരവും പ്രധാനമന്ത്രി മോദിക്ക് അവകാശപ്പെട്ടതാണ്. അരവിന്ദ് കേജ്രിവാൾ സർക്കാരിനെതിരായ ജനങ്ങളുടെ രോഷമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലത്തോടെ ഡൽഹി ബിജെപിക്കാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമായതായും യാദവ് പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ സ്വരാജ് ഇന്ത്യ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു തുടക്കം മാത്രമാണ്. ഇത് ഞങ്ങളുടെ തിരഞ്ഞെടുപ്പല്ല, വരുന്ന തിരഞ്ഞെടുപ്പുകൾക്കുള്ള അടിത്തറ ഒരുക്കുക മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വർഷം മുമ്പ് എഎപി വിട്ട യാദവ് പുതിയ പാർട്ടി രൂപീകരിക്കുകയായിരുന്നു. അരവിന്ദ് കേജ് രിവാളുമായുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്ന് യാദവും മുതിർന്ന നേതാവ് പ്രശാന്ത് ഭൂഷണും പുറത്തുപോകുകയായിരുന്നു.
തിരുവനന്തപുരം: പറഞ്ഞാൽ കേൾക്കാത്ത ഒരു ഓഫീസറും ഓഫീസറായുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ വിഡി സതീശൻ അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിച്ചതിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. അങ്ങനെയൊരു വെള്ളരിക്കാപ്പട്ടണമാണ് ഇതെന്ന് കരുതണ്ട. അങ്ങനെയൊരു ധാരണ വേണ്ട. ഈ സർക്കാർ തീരുമാനിക്കുന്ന കാര്യങ്ങൾ ഉദ്യോഗസ്ഥർ നടപ്പിലാക്കുക തന്നെ ചെയ്യും. മുഖ്യമന്ത്രി വ്യക്തമാക്കി. കുരിശ് പൊളിച്ചു കൊണ്ട് സർക്കാരിനേ പ്രതിക്കൂട്ടില്ലാക്കാൻ ആരേയും അനുവദിക്കില്ല. ആര് എന്തു പറഞ്ഞാലും ന്യൂനപക്ഷങ്ങൾ അതൊന്നും വിശ്വസിക്കാൻ പോകുന്നില്ല. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തിന് ജന പിന്തുണയില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമങ്ങൾ എം.എം. മണിയുെട പ്രസംഗം വളച്ചൊടിച്ചു. മന്ത്രി പറയാത്ത കാര്യങ്ങളൾ പറഞ്ഞുവെന്നാരോപിച്ച് സമരം ചെയ്യുന്നതിനാലാണ് അതിന് ജനപിന്തുണ ഇല്ലാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. മണി ഖേദം പ്രകടിപ്പിച്ചതിനാൽ ഇനി അക്കാര്യത്തിൽ ചർച്ചവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പെമ്പിളൈ ഒരുമൈയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. സർക്കാർ വിരുദ്ധ തിമിരം ബാധിച്ചവരാണ് സമരത്തിന് പിന്നിൽ. വൻകിട കൈയ്യേറ്റങ്ങൾ തടയുന്നതിന് എതിരെയാണ് സമരം. പട്ടയ വിതരണം തടസപ്പെടുത്താനാണ് സമരം. പ്രതിപക്ഷത്തിന് വിഷയ ദാരിദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പോലീസ് മൂന്നാറിലെ സമരത്തെ അടിച്ചമർത്തിയെന്ന് പറയുന്നത് ശരിയല്ല. പോലീസ് നടപടിക്ക് തടസം നിന്നതിന് മാത്രമാണ് കേസെടുത്തിട്ടുളഅളതെന്നും അദ്ദേഹം പറഞ്ഞു. എം. എം. മണിയുടെ വിവാദ പ്രസ്താവന മൂന്നാർ ഡിവൈഎസ്പി അന്വേഷിച്ച് വരികയാണ്. മുഖ്യമന്ത്രിയുടെ വിശദീകരണത്തെത്തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു.
മുംബൈ: ബന്ധുക്കളുടെ അനാവശ്യ ആരോപണം ചൂണ്ടിക്കാട്ടി ലോകത്ത് ഏറ്റവും കൂടുതൽ തൂക്കമുള്ള ഈജിപ്ഷ്യൻ സ്വദേശിനി ഇമാൻ അഹമ്മദിന്റെ ചികിത്സാ സംഘത്തിൽ നിന്നും പ്രധാന ഡോക്ടർ രാജിവെച്ചു. മുംബൈ സെയ്ഫി ആശുപത്രിയിൽ ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ.അപർണ ഗോവിൽ ഭാസ്കറാണ് ബുധനാഴ്ച രാജിവെച്ചത്. ഇമാൻ അഹമ്മദിന്റെ തൂക്കം കുറഞ്ഞെന്ന ആശുപത്രി അധികൃതരുടെ വാദം തെറ്റാണെന്നും അവർ തങ്ങളെ ചതിക്കുകയാണെന്നും ആരോപിച്ച് ഇമാൻ അഹമ്മദിന്റെ സഹോദരി ഷെയ്മ അഹമ്മദ് രംഗത്ത് വന്നിരുന്നു. കൂടാതെ തൂക്കം കുറയാനുള്ള ചികിത്സയ്ക്കിടെ ഇമാന്റെ ആരോഗ്യം കൂടുതൽ അപകടാവസ്ഥയിലായെന്ന ആരോപണവും ഉന്നയിച്ചിരുന്നു. സഹോദരിയുടെ ഈ ആരോപണത്തിൽ മനം നൊന്താണ് ബുധനാഴ്ച ഡോ.അപർണ ഗോവിൽ ഭാസ്കർ രാജിവെച്ചത്. സഹോദരിയുടെ ആരോപണം ഒരു ഡോക്ടർ എന്ന നിലയ്ക്ക് തനിക്ക് സഹിക്കാവന്നതിലും അപ്പുറമാണെന്നും ഇനിയങ്ങോട്ടുള്ള ഇമാന്റെ ചികിത്സയ്ക്ക് താൻ ഉണ്ടാവില്ലെന്നും അറിയിച്ചുകൊണ്ടാണ് പ്രത്യേക ചികിത്സാ സംഘത്തിൽ നിന്നും അപർണ രാജിവെച്ചത്. എന്നാൽ ഇമാന് ചികിത്സ നിഷേധിക്കില്ലെന്നും സേവ് ഇമാൻ കാമ്പയിനുമായി മുന്നോട്ട് പോകുമെന്നും മുംബൈ സെയ്ഫി ആശുപത്രിയിലെ ഡോ.ലക്ദാവാല പറഞ്ഞു. ഏപ്രിൽ 14 ന് ആയിരുന്നു ഇമാൻ അഹമ്മദിന്റെ സഹോദരി ഷെയ്മ അഹമ്മദ് ഇമാനെ ചികിത്സിക്കുന്ന സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടർമാർക്കെതിരെയും ആരോപണം ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ പുറത്ത് വിട്ടത്. ഇമാന്റെ തൂക്കം 500 ൽ നിന്ന് 171 കിലോയിലേക്ക് കുറഞ്ഞെന്ന് ആശുപത്രി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും അത്തരത്തിലുള്ള ഉപകരണമോ ചികിത്സാ സംവിധാനമോ ആശുപത്രിയിൽ ഇല്ലെന്നും ഷെയ്മ അഹമ്മദ് ആരോപിച്ചിരുന്നു. എന്നാൽ ഇമാൻ പൂർണ ആരോഗ്യവതിയാണെന്നും നാട്ടിലേക്ക് തിരിച്ച് പോവാമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. ഇമാന്റെ ആശുപത്രി വാസം ദീർഘിപ്പിക്കാനുള്ള ബന്ധുക്കളുടെ തന്ത്രത്തിന്റെ ഭാഗമാണ് ആരോപണമെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രാജിവെക്കണമെന്ന്ബിജെപി. പാർട്ടിയുടെ പ്രതിജ്ഞ നിറവേറ്റാനാകാത്ത സാഹചര്യത്തിൽ കേജ്രിവാൾ രാജിവെച്ചൊഴിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. ഡൽഹിയിലെ ജനങ്ങളുടെ പിന്തുണ നേടുന്നതിൽ എഎപി പരാജയപ്പെട്ടു. ഡൽഹിയിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നേതൃത്വത്തെ അവഗണിച്ചു കഴിഞ്ഞു. ജനങ്ങൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. അതിനാൽ തന്നെ കേജ്രിവാൾ രാജിവെക്കണം. ജനങ്ങൾ അത് ആഗ്രഹിക്കുന്നുണ്ടെന്നും തിവാരി കൂട്ടിച്ചേർത്തു. നാല് മാസത്തിനുളളിൽ ഡൽഹിയെ സമ്പൂർണ ശുചിത്വ നഗരമാക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചു. അഴുക്കും രോഗങ്ങളുമില്ലാത്ത നഗരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ വിജയം സുക്മയിൽ മാവേയിസ്റ്റ് ഏറ്റുമുട്ടലിൽ മരിച്ച സിആർപിഎഫ് ജവാന്മാർക്ക് സമർപ്പിക്കുന്നു.ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്നില്ലെന്നും പാർട്ടി സംസ്ഥാന പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാഷ്ട്രം മുന്നോട്ട് കുതിക്കുകയായണ്. ഇത് രാഷ്ട്ര തലസ്ഥാനത്ത് പുതിയ സൂര്യന്റെ ഉദയമാണെന്നും തിവാരി പറഞ്ഞു.
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ അജയ് മാക്കൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചു. ഫലം വ്യക്തിപരമായി നിരാശപകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും ഡൽഹിയിൽ കോൺഗ്രസിനെ നയിച്ച മാക്കൻ വ്യക്തമാക്കി. ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മറ്റി അധ്യക്ഷൻ എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. അതിനാൽ ആ സ്ഥാനത്ത് നിന്ന് ഞാൻ രാജി വെക്കുന്നു. അജയ് മാക്കൻ പറഞ്ഞു. കുറഞ്ഞത് ഒരു വർഷമെങ്കിലും സ്ഥാനങ്ങൾ ഏറ്റെടുക്കാതെ സാധാരണ പ്രവർത്തകനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോപറേഷനുകളിലെ 270 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താണ് എത്തിയത്.
മഞ്ചേരി: മാതൃഭൂമി ഓൺലൈനിൽ സബ് എഡിറ്ററായിരുന്ന അനൂപ് എ.എസിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ എ.എസ് അനൂപ് സ്മാരക അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമവിഭാഗത്തിൽ മാതൃഭൂമി മലപ്പുറം യൂണിറ്റിലെ ലേഖിക സജിനി മഠപ്പറമ്പിലും മികച്ച ന്യൂസ് കാമറാമാനായി മാതൃഭൂമി ന്യൂസിലെ പി.വി. സന്ദീപും അവാർഡിന് അർഹരായി. ദൃശ്യമാധ്യമ രംഗത്തെ മികച്ച റിപ്പോർട്ടറായി എസ്. മഹോഷ് കുമാർ( മനോരമ ന്യൂസ്) തിരഞ്ഞെടുക്കപ്പെട്ടു. സർഗപ്രതിഭയ്ക്കുള്ള പുരസ്കാരത്തിന് യുവ എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.വി. ഷാജികുമാർ(സിസ്റ്റം സൂപ്പർവൈസർ -മാതൃഭൂമി കൊല്ലം) അർഹനായി. 5001 രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരങ്ങൾ. മഞ്ചേരി ഇന്റോഷയർ എന്ന കൂട്ടായ്മയാണ് പുരസ്കാരം ഏർപ്പെടുത്തിയത്. മെയ് 20 ന് മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സംവിധായകൻ ജയരാജ് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു
തിരുവനന്തപുരം: വിജിലൻസ് അന്വേഷണങ്ങളിലെ മാനദണ്ഡങ്ങൾ പുതുക്കി പുതിയ ഉത്തരവിറക്കി. പരാതികൾ യൂണിറ്റ് തലത്തിൽ പരിശോധിച്ച് നടപടിയെടുക്കാമെന്ന ജേക്കബ് തോമസിന്റെ സർക്കുലറാണ് സർക്കാർ തിരുത്തിയത്. 15 കാര്യങ്ങളാണ് പുതിയ വിജ്ഞാപനത്തിൽ പറയുന്നത്. കേസുകളിൽ വിജിലൻസ് ഡയറക്ടർ പരിശോധിച്ച ശേഷമേ തീരുമാനം എടുക്കാവൂ. എല്ലാ പരാതികളും ഹെഡ്ക്വാർട്ടേഴ്സിൽ എത്തിക്കണം. എസ്പിമാർക്കും ഡിവൈഎസ്പിമാർക്കും കേസെടുക്കാനുള്ള അധികാരമുണ്ടാവില്ല. കേസുകളിൽ അന്തിമതീരുമാനമടുക്കേണ്ടത് വിജിലൻസ് ഡയറക്ടറാണെന്നും പുതിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതോടെ ജേക്കബ് തോമസിന്റെ സർക്കുലർ അസാധുവായി. മന്ത്രിമാർ, രാഷ്ട്രീയപ്രമുഖർ, ഉന്നതോദ്യോഗസ്ഥർ എന്നിവർക്കെതിരായ ആരോപണങ്ങളിൽ രഹസ്യാന്വേഷണം നടത്തി കേസെടുക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി വേണ്ടെന്നായിരുന്നു ജേക്കബ് തോമസിന്റെ സർക്കുലർ. ഇത്തരം ആരോപണങ്ങളിൽ മേലുദ്യോഗസ്ഥനെ വിവരമറിയിച്ച് ഏത് രീതിയിലുള്ള അന്വേഷണം നടത്തണമെന്ന് തീരുമാനിക്കാൻ 10 എസ്പിമാർക്കും 34 ഡിവൈഎസ്പിമാർക്കും അധികാരമുണ്ടായിരിക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ജേക്കബ് തോമസ് സർക്കുലർ ഇറക്കിയത്.
കൊട്ടിയൂർ: ബസിൽ നിന്നും തലപുറത്തേക്കിട്ട ബാലൻ വൈദ്യുതിത്തൂണിൽ തലയിടിച്ചു മരിച്ചു. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ തലയും ഉടലും വേർപെട്ടു. ഗൂഡല്ലൂരിലെ പരേതനായ നെല്ലിശ്ശേരി ജയറാമിന്റെയും ഡെയ്സിയുടെയുംമകൻ സിബി(13) യാണ് ദാരുണമായി മരിച്ചത്. കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിനു സമീപം ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. മാനന്തവാടിയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിൽആന്റി ജൂലിയക്കൊപ്പം ആറളത്തെ ബന്ധുവീട്ടിലേക്ക് വരികയായിരുന്നു സിബി. സിബി ബസിന്റെ പിൻസീറ്റിലായിരുന്ന സിബി ശർദ്ദിക്കാനായി പുറത്തേക്ക് തലയിട്ടപ്പോഴായിരുന്നു അപകടം.റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച് തല ഉടലിൽ നിന്നും വേർപെട്ടാണ് ദുരന്തം. പുത്തൂർ വയൽ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.മൃതദേഹം പരിയാരം മെഡിക്കൽ കോളേജാസ്പത്രി മോർച്ചറിയിൽ.
ചിത്രം സിൻഹുവ ബെയ്ജിങ്:അത്ഭുത നിർമ്മിതിയായി വിശേഷിപ്പിക്കപ്പെടുന്ന ലോകത്തിലെഏറ്റവും വലിയ കടൽപ്പാലം ഈ വർഷം ഒടുവിൽ ഗതാഗതത്തിന് തുറന്നുകൊടുക്കും. Y ആകൃതിയിലുള്ള പാലം ഹോങ്കോങ്ങിലെ ലന്താവു ദ്വീപിൽ നിന്ന് തുടങ്ങി മക്കാവുവിലേക്കും സുഹായിയിലേക്കും രണ്ടായി പിരിഞ്ഞാണ് പാലം അവസാനിക്കുന്നത്. ചൈനയാണ് 55 കിലോമീറ്റർ നീളമുള്ള ഈ പാലം നിർമ്മിച്ചത്. ആധുനിക ലോകത്തെ ഏഴ് മഹാത്ഭുതങ്ങളിൽ ഒന്നെന്നാണ് ഗാർഡിയൻ ദിനപത്രം ഈ പാലത്തിന്റെ നിർമ്മിതിയെ വിശേഷിപ്പിച്ചത്. ഏത് ചുഴലിക്കാറ്റിനേയും കടൽത്തിരമാലകളേയും പ്രതിരോധിച്ച് നിൽക്കാൻ കഴിയുന്ന എഞ്ചിനീയറിങ് അത്ഭുതമെന്നാണ് ചൈന അവകാശപ്പെടുന്നത്. കൂറ്റൻ പാലത്തിനിടയിൽ നിർമ്മിച്ച കൃത്രിമ ദ്വീപുകളിലൊന്ന്:ചിത്രം സിൻഹുവ 55 കിലോമീറ്റർ പാലത്തിനിടയിൽ രണ്ട് കൃത്രിമ ദ്വീപുകൾ നിർമ്മിച്ചു. ഈ ദ്വീപുകളെ ബന്ധിച്ച് കടലിനടിയിൽ രണ്ട് തുരങ്കങ്ങളും ഇതിന്റെ ഭാഗമായുണ്ട്. കപ്പലുകൾക്ക് കടന്നുപോകുന്നതിനായിട്ടാണ് ഈ തുരങ്കം ഉൾപ്പെടുത്തിയത്. കടലിനടയിലൂടെയുള്ള 6.7 കിലോമീറ്റർ തുരങ്കത്തിനും പാലത്തിന്റെ 22.9 കിലോമീറ്റർ ഭാഗവും നിർമ്മിക്കാനായി മാത്രം നാല് ലക്ഷം ടൺ സ്റ്റീലാണ് ഉപയോഗിച്ചത്. അതായത് 60 ഈഫിൽ ടവറുകൾ നിർമ്മിക്കുന്നതിനുള്ള അത്രയും സ്റ്റീൽ ഉപയോഗിച്ചു. ട്യൂബ് തുരങ്കങ്ങൾ നിർമ്മിച്ച് വെള്ളത്തിൽ താഴ്ത്തുകയായിരുന്നു. കടലിനടിയിൽ വച്ച് ഈ ട്യൂബ് തുരങ്കങ്ങൾ വെള്ളത്തിൽ ഒഴുകുന്ന കൂറ്റൻ ക്രെയിനുകൾ ഉപയോഗിച്ച് തമ്മിൽ ബന്ധിപ്പിക്കുകയായിരുന്നു. നാല് മണിക്കൂർ കാർ യാത്ര ഈ പാലം യാഥാർഥ്യമാകുന്നതോടെ വെറും 45 മിനിറ്റായി ചുരുങ്ങും. തെക്കൻ ചൈനയിലെ ഗുവാങ്ടോങ് പ്രവിശ്യയിലെ സുഹായ് നഗരത്തിൽ നിന്ന് ഹോങ്കോങ്ങിലെ മക്കാവുവിലേക്കാണ് കടലിന് കുറുകെ പാലം നിർമ്മിച്ചത്. കഴിഞ്ഞ സപ്തംബറിൽ നിർമ്മാണം പൂർത്തിയായ പാലത്തിന്റെ അനുബന്ധ ജോലികളാണ് ഇപ്പോൾ നടന്നുവരുന്നത്. പാലത്തിന്റെ ടവറുകളിൽ ഒന്ന്: ചിത്രം സിൻഹുവ 120 വർഷത്തെ ആയുസ്സാണ് പാലത്തിന് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. പാലത്തിന്റെ ഡോൾഫിന്റെ ആകൃതിയിലുള്ള 2786 ടൺ ഭാരം വരുന്ന ടവറുകൾ പ്ലാന്റുകളിൽ ഉണ്ടാക്കി കൂട്ടിച്ചേർക്കുകയായിരുന്നു. മേഖലയിൽ പിടിമുറുക്കുക എന്ന ലക്ഷ്യവും ഈ പാലം നിർമ്മാണത്തിന് പിന്നിൽ ചൈനയ്ക്കുണ്ട്. ഈ പാലം വരുന്നത് മക്കാവുവിലെ ടൂറിസത്തിനും വൻ കുതിപ്പുണ്ടാകും.2009 ഡിസംബറിലാണ് പാലത്തിന്റെ നിർമ്മാണം തുടങ്ങിയത്. ഏകദേശം 15000 കോടി ഡോളറാണ് പാലത്തിന്റെ നിർമ്മാണ ചിലവ്.
ന്യൂഡൽഹി: ദില്ലി മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസ് പാർട്ടിക്ക് ഏറ്റ കനത്ത തോൽവിക്കു പിന്നാലെ, ഡൽഹിയിലെ പാർട്ടി ചുമതലയിൽ നിന്ന് രാജിവെക്കുന്നതായി കോൺഗ്രസ് നേതാവ് പി.സി. ചാക്കോ. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നറിയിച്ചുള്ള രാജിക്കത്ത് അദ്ദേഹം ദേശീയനേതൃത്വത്തിന് കൈമാറി. നേരത്തെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ അജയ് മാക്കൻ ഡൽഹി പി.സി.സി അധ്യക്ഷസ്ഥാനം രാജി വെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഫലം വ്യക്തിപരമായി നിരാശപകരുന്നതാണെന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചിരുന്നതായും മാക്കൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഡൽഹിയിലെ മൂന്ന് മുൻസിപ്പൽ കോപറേഷനുകളിലെ 270 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തായി.
തിരുവനന്തപുരം: തനിക്ക് അനിഷ്ടമുള്ളവരെ തെറിവിളിക്കാനാണ് എംഎം മണിയെ മുഖ്യമന്ത്രി മന്ത്രിയാക്കിയതെന്ന് വിഡി സതീശൻ. നിയസഭയിൽ അടിയരന്തരപ്രമേയത്തിന് അനുമതി തേടി സംസാരിക്കുമ്പോൾ ആണ് വിഡി സതീശൻ ഇങ്ങനെ പറഞ്ഞത്. തന്റെ പ്രസംഗത്തിലുടനീളം മുഖ്യമന്ത്രിയേയും എംഎം മണിയേയും കടന്നാക്രമിച്ച സതീശൻ. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ആർഎസ്എസുകാരാക്കുന്നതിനേയും കടുത്ത ഭാഷയിലാണ് വിമർശിച്ചത്... വിഡി സതീശൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ നിന്ന്.... പൊമ്പിളൈ ഒരുമൈയ്ക്കും മാധ്യമപ്രവർത്തകർക്കും കാട്ടിൽ മറ്റേപ്പണി, സുരേഷ് കുമാറിന് വാതിൽ അടച്ച് മറ്റേപ്പണി, കോന്തനും ചെറ്റയും ചെരയ്ക്കലും മറ്റേപ്പണിയും..... ഇതാണോ ഗ്രാമീണഭാഷ. ഇത് ഗ്രാമീണ ഭാഷയല്ല അഹങ്കാരത്തിന്റെ ഭാഷയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു മന്ത്രിക്ക് എന്തും ആകാമോ... ഇടുക്കിയിൽ നിന്നുള്ള എംഎൽഎമാരായ റോഷി അഗസ്റ്റിനും ബിജിമോളും ഇവിടെയുണ്ട് അവരൊക്കെ ഇങ്ങനെയാണോ സംസാരിക്കുന്നത്. ഒരു വയസ്സുകാരിയും തൊണ്ണൂറ് വയസ്സുകാരിയും പീഡിപ്പിക്കപ്പെടുന്ന ഈ നാട്ടിൽ, ചീഫ് സെക്രട്ടറി വനിതയായ ഈ നാട്ടിൽ, കൊടും ചൂടിൽ സ്ത്രീകൾ ടാറിംഗ് പണി ചെയ്യുന്ന ഈ നാട്ടിൽ, കുതിര ലായത്തേക്കൾ മോശം വീടുകളിൽ സ്ത്രീകൾ കഴിയുന്ന ഈ നാട്ടിൽ, അമ്മമാർ റോഡിലൂടെ വലിച്ചിഴക്കപ്പെടുന്ന ഈ നാട്ടിൽ സ്ത്രീകൾക്ക് ആത്മഭിമാനത്തോടെ ജീവിക്കാൻ സാധിക്കില്ലേ....? സ്റ്റേറ്റ് കാറും ബംഗ്ലാവും പോലീസ് പ്രൊട്ടക്ഷനുമുള്ള ഒരു മന്ത്രി സ്ത്രീകളുടെ മാനത്തിന് വില പറഞ്ഞാൽ പിന്നെ ഈ നാട്ടിലെ സാധാരണക്കാർ അവരെ എന്തെല്ലാം പറയും.....അവരെ റോഡിലൂടെ നടക്കാൻ സാമൂഹികവിരുദ്ധർ സമ്മതിക്കുമോ... മൂന്നാറിലേക്ക് പൂച്ചകളെ അയച്ച മുൻമുഖ്യമന്ത്രി ഇവിടെ ഉണ്ടായിരുന്നു ആ പൂച്ചയെക്കുറിച്ച് മന്ത്രി പറഞ്ഞത് എന്തെല്ലാം എന്ന് നമ്മുക്കറിയാം.... പൊമ്പിളൈ സമരത്തിൽ പങ്കെടുത്ത് അവർക്കൊപ്പമിരുന്ന ആളാണ് വിഎസ് അച്യുതാനന്ദൻ ആ സ്ത്രീകളെക്കുറിച്ചാണ് ഈ വൃത്തികേടൊക്കെ പറഞ്ഞത്. സെൻകുമാർ ബിജെപിക്കാരനാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇടുക്കി കളക്ടറും സബ്കളക്ടറും ആർഎസ്എസ്സുകാരാണെന്ന് മണിയും പറഞ്ഞു. ആർഎസ്എസിലേക്കും ബിജെപിക്കും ആളെ റിക്രൂട്ട് ചെയ്യുന്ന പണിയാണോ നിങ്ങൾക്ക്.... ഉദ്യോഗസ്ഥരെ മുഴുവൻ ആർഎസ്എസ് ആക്കുകയാണ്. ഹിന്ദു പേരുള്ള ആളുകളെയെല്ലാം ബിജെപിക്കാരും ആർഎസ്എസ്സുകാരുമാണോ...? നിങ്ങൾ പറഞ്ഞാൽ അനുസരിക്കുന്ന ഏത് ഉദ്യോഗസ്ഥനാണ് ഇന്നുള്ളത്. ഉദ്യോഗസ്ഥർ തമ്മിൽതല്ലുമ്പോൾ അത് തടയാൻ നിങ്ങൾക്കായോ... ഉദ്യോഗസ്ഥരുടെ ആത്മവീര്യം തകർത്ത് നിഘണ്ടുവിൽ ഇല്ലാത്ത വാക്കുകളും പറഞ്ഞ് അവരെ മാനസികമായി തകർക്കുന്ന ഈ ഭരണം എങ്ങോട്ടാണ് പോകുന്നത്... ഒരിക്കൽ ഞാനൊരു ജില്ലയിൽ പോയപ്പോൾ മാന്യനായ ഒരു ജനപ്രതിനിധിയെ കണ്ടു. അയാൾക്കൊപ്പം എപ്പോഴും ഒരാളുണ്ട് അയാൾ വാ തുറന്നാൽ അശ്ലീലവും തെറിയുമാണ് പറയുക. ഞാൻ ആ നേതാവിനോട് ചോദിച്ചു നിങ്ങൾ എന്തിനാണ് ഇങ്ങനെയൊരാളെ കൊണ്ടു നടക്കുന്നതെന്ന് അപ്പോൾ അയാൾ എന്നോട് പറഞ്ഞത്.... എനിക്ക് നാട്ടിൽ നല്ലൊരു ഇമേജുണ്ട് എന്നെ എതിർക്കാൻ ചിലർ വരുമ്പോൾ ഈ പ്രതിച്ഛായ കാരണം എനിക്കൊന്നും പറയാൻ പറ്റില്ല അപ്പോൾ ഞാൻ ഇവനെ കൊണ്ട് അവരെ തെറി വിളിപ്പിക്കും എന്നാണ്. നമ്മുടെ മുഖ്യമന്ത്രി മാന്യതയുടെ മുഖംമൂടിയണിഞ്ഞ ഒരാളാണ് അല്ലെങ്കിൽ മാന്യനായ ഒരാളാണ്. അങ്ങേയ്ക്ക് പറയാൻ പറ്റാത്ത കാര്യം പറയാനാണോ അങ്ങ് ഈ എംഎം മണിയെ മന്ത്രിയാക്കി കൂടെ കൊണ്ട് നടക്കുന്നത്...... സതീശന്റെ പ്രസംഗം വീഡിയോ രൂപത്തിൽ കാണാം...
ഫോട്ടോ: ഹിന്ദുസ്ഥാൻ ടൈംസ് ന്യൂഡൽഹി: അഭിപ്രായ സർവെ ഫലങ്ങളെ ശരിവെച്ചുകൊണ്ട് ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിൽ(എം.സി.ഡി) ബി.ജെ.പി വീണ്ടും അധികാരത്തിലേക്ക്. തെക്ക്, വടക്ക്, കിഴക്കൻ എന്നീ മൂന്ന് മുനിസിപ്പൽ കോർപറേഷനുകളും ബി.ജെ.പി മികച്ച വിജയത്തിലേക്ക് നീങ്ങുകയാണ്. ബഹുദൂരം മുന്നിലുള്ള ബിജെപിക്ക്പിന്നിൽ രണ്ട് കോർപറേഷനുകളിൽ ആപ്പും ഒരിടത്ത് കോൺഗ്രസുമാണ് രണ്ടാം സ്ഥാനത്ത്. മൂന്നു എം.സി.ഡികളിലായി 272 വാർഡുകളാണുള്ളത്.272 വാർഡുകളിൽ 182 ഇടത്തും ബിജെപി മുന്നേറുന്നു. ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി 47ഇടത്തും കോൺഗ്രസ് 29 സീറ്റിലും ലീഡ് ചെയ്യുന്നു. ഫലം അറിവായ ജാനക്പുരി വെസ്റ്റിലും ഈസ്റ്റിലും ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചു. ഇതാദ്യമായാണ് ആം ആദ്മി പാർട്ടി ഡൽഹി മുനിസിപ്പൽ കോർപറേഷനുകളിൽ മത്സരിക്കുന്നത്. രണ്ട് വർഷമായി അധികാരത്തിലിരിക്കുന്ന അരവിന്ദ് കെജ് രിവാൾ സർക്കാരിന് ഈ ഫലം വലിയ തിരിച്ചടിയാണ്. ബി.ജെ.പി ഭരണത്തിലിരിക്കുന്ന കോർപറേഷനുകൾ ആണെങ്കിൽ കൂടിയും മികച്ച പോരാട്ടം പോലും ആപ്പിന് നടത്താൻ കഴിഞ്ഞില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബാക്കി പത്രം. അടുത്തിടെ രജൗറി ഗാർഡൻ നിയമസഭാ സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടിയപ്പോൾ ആപ്പിന് കെട്ടിവെച്ച കാശ് നഷ് ടമായിരുന്നു. തെക്ക്, വടക്ക് എംസിഡികളിൽ 104 വീതവും കിഴക്കൻ ഡൽഹി എം.സിഡിയിൽ 64 വാർഡുകളുമാണുള്ളത്. 10 വർഷമായി ഡൽഹിയിലെ മൂന്നു എം.സി.ഡികളും ഭരിക്കുന്നത് ബി.ജെ.പിയാണ്.
മൂന്നാർ: വിവാദ പ്രസംഗത്തിന്റെ പേരിൽ എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പെമ്പിളെ ഒരുമയ്ക്കൊപ്പം സമരം ചെയ്യാനില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് എ.കെ മണി. മൂന്നാർ സമരപന്തലിലെത്താത്തതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉമ്മൻ ചാണ്ടി മൂന്നാറിലെത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉമ്മൻ ചാണ്ടി എത്തിയത് ജനകീയനായതിനാലാണെന്നായിരുന്നു മണിയുടെ മറുപടി. ബിന്ദുകൃഷ്ണയും ലതികാ സുഭാഷും സമരപന്തലിലെത്തിയത് കോൺഗ്രസ് തീരുമാനത്താലല്ല. പാർട്ടി പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെയാണ് അവർ എത്തിയത്. പെമ്പിളെ ഒരുമയല്ല ആം ആദ്മി പാർട്ടിയാണ് മൂന്നാറിൽ നിരാഹാര സമരം നടത്തുന്നത്. സമരം യുഡിഎഫിന്റേതായ രീതിയിൽ യുഡിഎഫ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി:പ്രമുഖരുടെ ജനന മരണ ദിനങ്ങൾ അടക്കം 15 അവധി ദിനങ്ങൾ യു.പിയിൽ റദ്ദാക്കി വാല്മീകി ജയന്തി, നബിദിനം, ചാട്ട് പൂജ എന്നിവയാണ് ഒഴിവാക്കിയവയിലെ ശ്രദ്ധേയ അവധി ദിനങ്ങൾ. കർപൂരി താക്കൂർ ജന്മദിനം, പരശുറാം ജയന്തി, ചന്ദ്രശേഖർ ജന്മദിനം, മഹാറാണ പ്രതാപ് സിങ്, റമസാനിലെ അവസാന വെള്ളി, വിശ്വ കർമ്മ പൂജ, സർദാർ വല്ലഭബായ് പട്ടേൽ ജയന്തി എന്നിങ്ങനെ പോകുന്നു റദ്ദായിപ്പോയമറ്റ് അവധി ദിനങ്ങൾ പ്രവാചകൻ നബിയുടെ ജന്മദിനമായി കൊണ്ടാടുന്ന നബി ദിനത്തിന് യുപി സർക്കാർ അവധി നൽകാത്തത് ചിലഭാഗങ്ങളിൽ നിന്ന് ചെറിയ പ്രതിഷേധത്തിനിടയാക്കിയെങ്കിലും സർക്കാരിന് അനുകൂലമായ സമീപനമാണ് മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായത്. ആൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് വൈസ് പ്രസിഡന്റ് ഖൽബി ഹുസ്സൈൻ യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനത്തിനനുകൂലമായാണ് സംസാരിച്ചത്. മറ്റ് മതസ്ഥരുടെയും നിരവധി ആഘോഷങ്ങൾ പിൻവലിച്ചതിനാൽ നീതിയില്ലാത്തതീരുമാനമാണ് യോഗി ആദിത്യനാഥ് സർക്കാർ സ്വീകരിച്ചതെന്ന്പറയുക വയ്യ. റംസാനിലെഅവസാന വെള്ളിയാഴ്ച്ച(വിടവാങ്ങൽ വെള്ളി)യിൽ മുസ്ലിങ്ങൾ പ്രാർഥനകളിൽ മുഴുകി കഴിയുന്ന ദിവസമാണ്.അന്ന് അവധി നൽകുകയാണെങ്കിൽ സർക്കാരിന്റെ സദുദ്ദേശ്യത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കുമായിരുന്നു,ഖൽബി ഹുസ്സൈൻ പറയുന്നു. ഒരു പ്രത്യേക മതവിഭാഗത്തിനെ ലക്ഷ്യം വെച്ചുള്ള അവധി പിൻവലിക്കലല്ല ഇതെന്നാണ്ഇസ്ലാമിക പണ്ഡിതൻ മൗലാന സൽമാൻ നദാവി അഭിപ്രായപ്പെട്ടത്.
തിരുവനന്തപുരം: ശബരിമലയിൽ ആചാരലംഘനം നടന്നുവെന്ന ആരോപണത്തിൽ കൊല്ലത്തെ വ്യവസായി സുനിലിന് എതിരെ ദേവസ്വം വിജിലൻസ് റിപ്പോർട്ട്. വിഷു ഉൽസവത്തിനായി ശബരിമല നട നേരത്തെ തുറന്നതും പൂജകൾക്ക് അനുമതി നൽകിയതിലും വീഴ്ചയുണ്ടായതായി ദേവസ്വം വിജിലൻസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നടൻ ജയറാം സോപാനത്തിൽ ഇടക്ക വായിച്ചത് ചട്ടം ലംഘിച്ചാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ദേവസ്വം മന്ത്രിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ തുടർനടപടികൾക്ക് ശുപാർശ ചെയ്തിട്ടുണ്ട്. വിഷു ഉൽസവത്തിനായി ഏപ്രിൽ പത്തിന് വൈകിട്ടാണ് നട തുറക്കാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് മറികടന്ന് ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാൽ പൂജകളുൾപ്പെടെ നടത്താൻ ഒരാൾക്ക് മാത്രമായി അനുമതി നൽകുകയും ചെയ്തു. ശബരിമല എക്സിക്യുട്ടീവ് ഓഫീസറുടെ അറിവോടെയാണ് വീഴ്ച സംഭവിച്ചത്. കൊല്ലത്തെ വ്യവസായി സുനിൽ ഈ ദിവസത്തെ പൂജകൾക്കായി നേരത്തെ അനുമതി വാങ്ങിയിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഉദ്യോഗസ്ഥരും സുനിലും തമ്മിൽ ധാരണയുണ്ടായിരുന്നു. ആചാരലംഘനം തടയാൻ തന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ല. സന്നിധാനത്തെ ഉച്ചപൂജയ്ക്കിടെ നടൻ ജയറാം ഇടയ്ക്ക കൊട്ടിയത് ആചാരലംഘനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആചാരലംഘനത്തിന് നാലുപേർക്കെതിരെയാണ് റിപ്പോർട്ടിൽ നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
കോഴിക്കോട്: മൂന്നാറിനെ രക്ഷിക്കാനുള്ള മാതൃഭൂമി വാർത്തയെ അടിസ്ഥാനമാക്കി ദേശീയ ഹരിത ട്രിബ്യൂണൽ സ്വമേധയാ കേസെടുത്തു. മാർച്ച് 25-ന് പ്രസിദ്ധീകരിച്ച മൂന്നാറിനെ രക്ഷിക്കൂ എന്ന മാതൃഭൂമി ദിനപത്രത്തിലെ പ്രധാനവാർത്തയാണ് കേസിന് ആധാരം. മെയ് മൂന്നിന് ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈ ബെഞ്ചാണ് കേസ് പരിഗണിക്കുക. വനം-പരിസ്ഥിത സെക്രട്ടറി, കേരള മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ, വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, ഇടുക്കി ജില്ലാ കളക്ടർ, മൂന്നാർ മുനിസിപ്പൽ കമ്മിഷണർ എന്നിവർക്ക് ട്രിബ്യൂണൽ നോട്ടീസ് അയച്ചു. മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്ത മൂന്നാറിന്റെ പാരിസ്ഥിതിക സംതുലനാവസ്ഥ തകരുന്നതിന്റെ നേർചിത്രമാണെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടുന്നു. അനധികൃത കയ്യേറ്റവും നിർമ്മാണങ്ങളും ഖനനവും ക്വാറികളും മൂന്നാറിന്റെ സമ്പന്നമായ ജൈവികതയെ ഇല്ലാതാക്കുകയാണ്. എല്ലാ പരിസ്ഥിതി നിയമങ്ങളെയും ലംഘിച്ചുകൊണ്ട് വൻകെട്ടിടങ്ങൾ മൂന്നാറിൽ ഉയരുകയാണ്. കുന്നുകൾ ഇടുച്ചുനിരത്തിയും താഴ്നിലങ്ങൾ മണ്ണിട്ടു തൂർത്തും മൂന്നാറിനെ ഇല്ലാതാക്കുന്നത് മാതൃഭൂമി വാർത്തയിൽനിന്നു വ്യക്തമാണെന്ന് സ്വമേധയാ കേസെടുക്കാനുള്ള കാരണങ്ങളായി ദേശീയ ഹരിത ട്രിബ്യൂണൽ ചൂണ്ടിക്കാട്ടുന്നു. ജസ്റ്റിസ് ഡോ. പി. ജ്യോതിമണിയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുക. കയ്യേറ്റത്തിൽനിന്നും അനധികൃത കെട്ടിട നിർമ്മാണത്തിൽനിന്നും മൂന്നാറിനുള്ള രക്ഷിക്കാനുള്ള ദൗത്യവുമായി മാതൃഭൂമി ദിനപത്രവും മാതൃഭൂമി ന്യൂസ് ചാനലും മുന്നണിയിലുണ്ട്. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന്റെ ആദ്യപേജ്
ന്യൂഡൽഹി: മുൻ ഇന്ത്യൻ നാവിക സേനഉദ്യോഗസ്ഥൻ കുൽഭൂഷൻ ജാദവിന് വധ ശിക്ഷ വിധിച്ചതിനെതിര പാകിസ്താൻ കോടതിയിൽ ഇന്ത്യഅപ്പീൽ നൽകി. പാകിസ്താൻ വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാൻജുവയെ കണ്ട് ഇന്ത്യൻ സ്ഥാനപതിയാണ് ഹർജി കൈമാറിയത്. ജാദവിന്റെ അമ്മയുടെ പേരിലാണ് അപ്പീൽ ഹർജി നൽകിയിട്ടുള്ളത്. ചാരവൃത്തി ആരോപിച്ചാണ് പാകിസ്താൻ പട്ടാള കോടതി കുൽഭൂഷൻ ജാദവിന് വധ ശിക്ഷ വിധിച്ചത്. കുൽഭൂഷൻ ജാവിനെ കാണണമെന്ന് അമ്മ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്ഥാനപതി പാകിസ്താൻ വിദേശകാര്യ സെക്രട്ടറിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ വധ ശിക്ഷ റദ്ദാക്കണമെന്ന ആവശ്യംഇന്ത്യ ആവർത്തിച്ചു.ഇന്ത്യയുടെ ആവശ്യം പാകിസ്താൻ നേരത്തെ തള്ളിയിരുന്നു. ഇന്ത്യയുടെ ചാരനായി പ്രവർത്തിച്ചു, തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചു, രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങളാണ് കുൽഭൂഷൻ ജാദവിനെതിരെചുമത്തിയിരിക്കുന്നത്.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ടി.ടി.വി ദിനകരനെ കോടതി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹിയിലെ തീസ് ഹസാരി കോടതിയാണ് ദിനകരനെ കസ്റ്റഡിയിൽ വിട്ടത്. എ.ഐ.ഡി.എം.കെ അമ്മ വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയാണ് ശശികലയുടെ അനന്തരവനായ ദിനകരൻ. രണ്ടില ചിഹ്നം എ.ഐ.ഡി.എം.കെ അമ്മ വിഭാഗത്തിന് ലഭിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് ദിനകരനെ അറസ്റ്റ് ചെയ്തത്. നാല് ദിവസം തുടർച്ചയായി ചോദ്യംചെയ്ത ശേഷമാണ് ബുധനാഴ്ച രാവിലെ ദിനകരനെ പോലീസ് അറസ്റ്റ് ചെയ്തത്. ദിനകരനൊപ്പം അദ്ദേഹത്തിന്റെ സുഹൃത്ത് മല്ലികാർജുനയും അറസ്റ്റിലായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ഇടനിലക്കാരനായ സുകാഷ് ചന്ദ്രശേഖറുമായി കരാർ ഉറപ്പിക്കാൻ ദിനകരനെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മല്ലികാർജുന അറസ്റ്റിലായത്. രണ്ടില ചിഹ്നം സ്വന്തം പാർട്ടിക്ക് ലഭിക്കുന്നതിനുവേണ്ടി 50 കോടി രൂപനൽകി തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ദിനകരൻ ശ്രമിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തേക്ക് നിയമിക്കുന്ന വിഷയം ഇന്നത്തെ മന്ത്രിസഭായോഗംപരിഗണിച്ചില്ല. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള നിയമപരമായ നടപടികൾ പരിശോധിക്കാൻ സർക്കാർ അഭിഭാഷകരോട് നിർദേശിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ തന്നെ സംസ്ഥാനപോലീസ് മേധാവിയായി ഉടൻ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം സെൻകുമാർ ചീഫ് സെക്രട്ടറിക്ക് കത്തുനൽകിയിരുന്നു. സുപ്രീം കോടതി ഉത്തരവിന്റെ പകർപ്പുസഹിതമാണ് കത്തുനൽകിയത്. ജൂൺ 30 വരെയാണ് സെൻകുമാറിന്റെ സർവീസ് കാലാവധി. ജിഷ, പുറ്റിങ്ങൽ കേസുകളിലെ വീഴ്ചയും കാര്യക്ഷമതയില്ലാത്ത നേതൃത്വവും ആരോപിച്ചാണ് എൽഡിഎഫ് സർക്കാർ ടിപി സെൻകുമാറിനെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത്. ഇതിന് എതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
ചെന്നൈ: വൈഗ ഡാമിലെ ബാഷ്പീകരണം തടയാൻ ജലോപരിതലത്തിൽ തെർമോകോൾ നിരത്തിയ പദ്ധതിക്കെതിരെ രൂക്ഷ വിമർശനം വന്നതോടെ ആ ആശയത്തിനുടമ താനല്ല എന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി സെല്ലൂർ രാജ. രൂക്ഷമായ വരൾച്ച നേരിടുന്ന സമയമായതിനാൽ മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്തിയാണ് തെർമോകോൾ നിരത്തുന്ന പദ്ധതി തമിഴ്നാട് മന്ത്രി സെല്ലൂർ രാജ കഴിഞ്ഞയാഴ്ച്ച ഉദ്ഘാടനം ചെയ്തത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തന്നെ കാറ്റടിച്ച് തെർമോകോളുകൾ തകർന്ന് തീരത്തടിയുകയായിരുന്നു. തമിഴ്നാട് സഹകരണ മന്ത്രി സെല്ലൂർ രാജിന്റെ തലയിലുദിച്ച ബുദ്ധിയാണ് 10 ലക്ഷം രൂപയുടെ ഭീമാകാരമായ നഷ്ടം ഉണ്ടാക്കി സർക്കാരിന് ചീത്തപ്പേര് ഉണ്ടാക്കിയതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആ ഐഡിയ തന്റേതല്ലെന്നും ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടത്തിയ കൂട്ടായ തീരുമാനമാണെന്നുമാണ് സെല്ലൂർ രാജ പറയുന്നത്.ഒരു മന്ത്രിക്കും ഇത്തരത്തിൽ ഏകപക്ഷീയമായ തീരുമാനമെടുക്കാൻ സാധിക്കില്ല. സർക്കാർ സംവിധാനത്തിൽ സ്വമേധയാ അത്തരം ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരമില്ലെന്നും മന്ത്രി വിശദീകരിക്കുന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ മഴവെള്ളക്കൊയ്ത്ത്പദ്ധതിയും ഇത്തരത്തിൽ ആദ്യം വലിയ വിമർശനങ്ങൾക്കിടവരുത്തിയെന്നും പിന്നീട് വലിയ വിജയമായിരുന്നെന്നും സെല്ലൂർ രാജ സ്വയം ന്യായീകരിക്കുന്നുണ്ട്.ലക്ഷങ്ങളുടെ നഷ്ടം സർക്കാരിന് ഈ പദ്ധതി മൂലം ഉണ്ടായി എന്നതിനേക്കാളുപരി ജല ജീവികൾ തെർമോകോൾ ഭക്ഷിച്ചാൽ അതവയുടെ ജീവന് തന്നെ ആപത്തുണ്ടാക്കുമെന്നാണ് വിദഗ്ദർ പറയുന്നത്. വൈഗാഡാമിലെ 10 ചതുരശ്ര കിലോ മീറ്ററിലാണ് 10 ലക്ഷം രൂപ ചിലവിൽ തെർമോക്കോൾ പരത്തി ബാഷ്പീകരണം തടയാൻ ലക്ഷ്യമിട്ടത്. തെർമോക്കോൾ പരസ്പരം സെല്ലോടാപ്പ് കൊണ്ട് ഒട്ടിച്ച് ജലോപരിതലത്തിൽ പരത്തിയിടാനായിരുന്നു ഉദ്ദേശിച്ചത്. അതു പോലെ ചെയ്തെങ്കിലും നിമിഷനേരം കൊണ്ട് കാറ്റിൽ തെർമ്മോക്കോളുകൾ ഇളകിയടരുകയും നിരത്തിയ ടൺ കണക്കിന് തെർമോകോളുകൾ ഉപയോഗ്യമാവാതെ തകർന്ന് തീരത്തടിയുകയുമായിരുന്നു.രണ്ട് സെന്റിമീറ്ററിൽ കൂടുതൽ കനമില്ലാത്തതിനാലാണ് എളുപ്പം പൊട്ടിപ്പോയത്. കാലിഫോർണിയയിലെ സിൽമാർ തടാകത്തിൽ അടുത്തിടെ ബാഷ്പീകരണം തടയാൻ പ്ലാസ്റ്റിക് പന്തുകൾ നിരത്തിയിരുന്നു. ഈ രീതിയിൽ റബ്ബർ പന്തുകൾ നിരത്തി പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് മന്ത്രി സെല്ലൂർ രാജ്.
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങളിൽനിന്ന് ബീക്കൺലൈറ്റുകൾ ഒഴിവാക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനങ്ങളിൽ മോട്ടോർവാഹന വകുപ്പിന്റെ രജിസ്റ്റർ നമ്പർകൂടി വയ്ക്കാനും തീരുമാനമായി. മന്ത്രിമാരുടെ വാഹനങ്ങളിൽ ഇപ്പോൾ രജിസ്റ്റർ നമ്പർ പ്രദർശിപ്പിക്കാറില്ല. പകരം 1,2,3 തുടങ്ങിയ നമ്പറുകളാണ് പ്രദർശിപ്പിക്കുന്നത്. ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് തീരുമാനം. അംബുലൻസ്, പോലീസ്, ഫയർഫോഴ്സ് വാഹനങ്ങളിൽ തുടർന്നും ബീക്കൺലൈറ്റുകൾ ഉപയോഗിക്കും. വി.ഐ.പി സംസ്കാരം ഒഴിവാക്കുന്നതിന്റെ ഭാഗമായി ബീക്കൺ ലൈറ്റുകൾ ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. രാഷ്ട്രപതിയും കേന്ദ്രമന്ത്രിമാരും ഇതിനുപിന്നാലെ ബീക്കൺ ലൈറ്റുകൾ ഒഴിവാക്കി. നിരവധി സംസ്ഥാനങ്ങളിലെ മന്ത്രിമാരും ബീക്കൺ ലൈറ്റുകൾ നീക്കി. ഗവർണർ പി സദാശിവവും ധനമന്ത്രി തോമസ് ഐസക് അടക്കമുള്ള ഏതാനും മന്ത്രിമാരും ബീക്കൺലൈറ്റുകൾ നീക്കിയിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ബീക്കൺ ലൈറ്റുകൾ തുടർന്നും ഉപയോഗിച്ചിരുന്നു. മെയ് ഒന്നുമുതൽ ഇവഒഴിവാക്കാനാണ് കേന്ദ്രസർക്കാർ നിർദ്ദേശം.
ന്യൂഡൽഹി: മാലിന്യവിമുക്ത ഭാരതം പദ്ധതിയുടെപേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കൻ വ്യവസായി ബിൽ ഗേറ്റ്സിന്റെ അഭിനന്ദനം. ഏഴരക്കോടി ശൗചാലയങ്ങൾ നിർമിക്കാനും അതിലൂടെ പൊതു ഇടങ്ങളിലെ മലമൂത്രവിസർജ്ജനങ്ങൾ ഇല്ലാതാക്കാനുമുള്ള പദ്ധതി, പൊതുആരോഗ്യരംഗത്തെ ഏറ്റവും ധീരമായ നിലപാടാണെന്ന്അദ്ദേഹം പ്രശംസിച്ചു. തന്റെ ബ്ലോഗിലൂടെയാണ് ബിൽഗേറ്റ്സ് ഈ അഭിനന്ദനക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. ബ്ലോഗിലെ പ്രസക്തഭാഗങ്ങൾ - മൂന്നു വർഷം മുമ്പാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് പൊതു ആരോഗ്യമേഖലയിലെ ഏറ്റവും ധീരമായ വാക്കുകൾ ഞാൻ കേട്ടത്. പൊതുജനം തിരഞ്ഞെടുത്ത ഒരു ഭരണാധികാരിയുടെ ഏറ്റവും ധീരമായ നിലപാട്. ഇന്നും ആ വാക്കുകളുടെ പ്രധാന്യം നിലനിൽക്കുന്നു. ഒരു ദേശീയനേതാവ് ഇത്രയും വൈകാരികമായ വിഷയത്തിൽ, ഇത്ര നിഷ്കളങ്കമായി നടത്തിയ പൊതുപ്രഖ്യാപനം മറ്റൊരാളിൽ നിന്നും പ്രതീക്ഷിക്കാനാവില്ല. തുടർന്നുള്ള തന്റെ എല്ലാ പ്രവർത്തനങ്ങളിലും ഈ പ്രഖ്യാപനത്തെ മോദി പിന്തുണച്ചു. അന്നത്തെ പ്രസംഗം വന്ന് രണ്ടുമാസത്തിനു ശേഷം ശുചിത്വ ഭാരതമെന്ന പ്രചാരണം ആരംഭിച്ചു. 2019-ഓടെ ഇന്ത്യയിൽ ഏഴരക്കോടി ശൗചാലയങ്ങൾ സ്ഥാപിക്കുന്നതിലൂടെ പൊതു ഇടങ്ങളിലെ മലമൂത്രവിസർജ്ജനം ഇല്ലാതാക്കാനുള്ള പദ്ധതി. ഏഴരക്കോടി ശൗചാലയങ്ങൾ! ബിൽഗേറ്റ്സിന്റെ ബ്ലോഗിലെ ലേഖനം വായിക്കാം
 
 
Indias.com
Advertisement in Kerala.com, Kerala advertisements
Kerala.com
Kerala News, Kerala Tourism, Kerala Realestate, Kerala Matrimonials, Kerala Taxi
KeralaRealEstate.com
Sell / Buy properties, land, buildings, flats, houses, villas,commercial properties in kerala
Keralatravels.com
Kerala Tour Packages, Hotels, Resorts, Houseboats, Ayurveda, Taxi
Keralaevents.com
Event Management Kerala, Kerala Business Events, Kerala Upcoming Events
Keralataxi.com
Kerala Taxi, Kerala Tourism, Kerala Holidays, Tourist Cars, Cabs, Luxury vehicles
www.spoke.com
sales lead generation, US business
 
Hosted and Maintained by www.kerala.com & www.Indias.com www.Avoo.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.com Inc., USA
"Your Home, Your Town, Your World." Mail to:  info@kerala.com